---
title: "കോണ്‍ഗ്രസ് പദയാത്ര തിങ്കളാഴ്ച വടകരയില്‍ സമാപിക്കും "
english_title: "The Congress Pada Yatra will conclude in Vadakara on Monday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61482/the-congress-pada-yatra-will-conclude-in-vadakara-on-monday"
published_at: "2022-08-13T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7c48097d74_padhayathra.jpg"
keywords: []
---

# കോണ്‍ഗ്രസ് പദയാത്ര തിങ്കളാഴ്ച വടകരയില്‍ സമാപിക്കും 

> **Lead Summary:** **വടകര: **ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പദ യാത്ര തിങ്കളാഴ്ച വടകരയില്‍ സമാപിക്കും. എ ഐ സി സി യുടെ നിര്‍ദ്ദേശാനുസരണമാണ് പദയാത്ര.

## Article Content

**വടകര: **ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പദ യാത്ര തിങ്കളാഴ്ച വടകരയില്‍ സമാപിക്കും. എ ഐ സി സി യുടെ നിര്‍ദ്ദേശാനുസരണമാണ് പദയാത്ര.

കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരേയും ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളെകളെ പീഡിപ്പിക്കുന്ന ഫാസിസ്റ്റ് സമീപനങ്ങള്‍ക്കുമെതിരെയാണ് പദയാത്ര.

ജില്ലയില്‍ മൂന്ന് മേഖലകളിലായാണ് പദയാത്ര സംഘടിപ്പിച്ചത്. കീഴരിയൂരില്‍ നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. മൂന്ന് മണിക്ക് കൈനാട്ടിയിലെത്തുന്ന പദയാത്രയെ നാദാപുരം,കുറ്റ്യാടി,വടകര നിയോജക മണ്ഡലങ്ങളിലെ പരശ്ശതം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ച് വടകര കോട്ടപ്പറമ്പിലേക്ക് ആനയിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ കോട്ടയില്‍ രാധാകൃഷ്ണ്‍,പുറന്തോടത്ത് സുകുമാരന്‍,സി കെ വിശ്വനാഥന്‍,വി കെ പ്രേമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61482/the-congress-pada-yatra-will-conclude-in-vadakara-on-monday)