---
title: "മധ്യവയസ്‌കനെ ആക്രമിച്ച സംഭവം; പ്രതിയെ പിടികൂടുന്നില്ലെന്ന് പരാതി "
english_title: "Incident of attack on middle-aged man; Complaint that the accused is not apprehended"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61485/incident-of-attack-on-middle-aged-man-complaint-that-the-accused-is-not-apprehended"
published_at: "2022-08-13T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7c7b4d15eb_suresh_babu.jpg"
keywords: []
---

# മധ്യവയസ്‌കനെ ആക്രമിച്ച സംഭവം; പ്രതിയെ പിടികൂടുന്നില്ലെന്ന് പരാതി 

> **Lead Summary:** **വടകര: **കഴിഞ്ഞ ദിവസം ചോറോട് കൂറ്റേരി താഴയില്‍ ചീറോക്കര സുരേഷ്ബാബുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് പരാതി. വയലില്‍ നിന്ന് പശുവിനെ മേക്കുന്നതിനിടയില്‍ പിന്നില്‍ നിന്നെത്തി ആക്രമിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്ക് പറ്റിയ സുരേഷ്ബാബു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.

## Article Content

**വടകര: **കഴിഞ്ഞ ദിവസം ചോറോട് കൂറ്റേരി താഴയില്‍ ചീറോക്കര സുരേഷ്ബാബുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് പരാതി. വയലില്‍ നിന്ന് പശുവിനെ മേക്കുന്നതിനിടയില്‍ പിന്നില്‍ നിന്നെത്തി ആക്രമിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്ക് പറ്റിയ സുരേഷ്ബാബു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.

സുരേഷ് ബാബുവിന്റെ മൊഴി പോലും രേഖപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പില്‍ ജോലിയുള്ളയാളാണ് ആക്രമിത്തിന് പിന്നിലെന്നും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് വീട്ടുകാരുടെ പരാതി. സുരേഷ്ബാബുവിനെ ആക്രമിച്ച പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എം എല്‍ എ ആവശ്യപ്പെട്ടു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുരേഷ്ബാബുവിനേയും അദ്ദേഹത്തിന്‍രെ വീട്ടിലും എം എല്‍ എ സന്ദര്‍ശിച്ചു. സുരേഷ്ബാബു ഇപ്പോഴും അത്യാസന്ന നിലയിലാണെന്ന് എം എല്‍ എപറഞ്ഞു.

പ്രതിയെ തിരിച്ചറിഞ്ഞിട്ടും പൊലീസിന്റെ മെല്ലെപ്പോക്ക് നയം പതിവാകുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. കസ്റ്റഡി മരണത്തിലും ഇത് കണ്ടതാണ്. യു ഡി എഫ് മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണനും ഒന്നിച്ചുണ്ടായിരുന്നു. സംഭവത്തിലെ പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61485/incident-of-attack-on-middle-aged-man-complaint-that-the-accused-is-not-apprehended)