---
title: "ഇന്ന് കണ്ണൂരിലേക്ക്; ജയിൽ ചാടി മടങ്ങിയെത്തിയ ഫഹദിനെ ഇന്ന് കണ്ണൂരിലേക്ക് മാറ്റും "
english_title: "To Kannur today; Fahad, who has returned from jail, will be transferred to Kannur today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61519/to-kannur-today-fahad-who-has-returned-from-jail-will-be-transferred-to-kannur-today"
published_at: "2022-08-14T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f863b5d4a9a_fahad.jpg"
keywords: []
---

# ഇന്ന് കണ്ണൂരിലേക്ക്; ജയിൽ ചാടി മടങ്ങിയെത്തിയ ഫഹദിനെ ഇന്ന് കണ്ണൂരിലേക്ക് മാറ്റും 

> **Lead Summary:** **വടകര: **വെൻറിലേറ്റർ വഴി വടകര സബ് ജയിലിൽനിന്ന് ബുധനാഴ്ച ജയിൽ ചാടിയ കഞ്ചാവ് കേസ് പ്രതി രണ്ടുദിവസത്തിനുശേഷം ഇന്നലെ തിരിച്ചെത്തി . താമരശ്ശേരി ചുങ്കം ഏരവത്ത് കണ്ടി ഫഹദ് ആണ് ജയിൽ ചാടി രക്ഷപ്പെട്ടശേഷം നാടകീയമായി കീഴടങ്ങിയത്.

## Article Content

**വടകര: **വെൻറിലേറ്റർ വഴി വടകര സബ് ജയിലിൽനിന്ന് ബുധനാഴ്ച ജയിൽ ചാടിയ കഞ്ചാവ് കേസ് പ്രതി രണ്ടുദിവസത്തിനുശേഷം ഇന്നലെ തിരിച്ചെത്തി . താമരശ്ശേരി ചുങ്കം ഏരവത്ത് കണ്ടി ഫഹദ് ആണ് ജയിൽ ചാടി രക്ഷപ്പെട്ടശേഷം നാടകീയമായി കീഴടങ്ങിയത്.

10-ന് ജയിലിലെ കുളിമുറിയുടെ എയർഹോൾ വഴി പുറത്തുചാടിയ പ്രതി വടകരയിൽ നിന്ന് ട്രെയിനിൽ കോയമ്പത്തൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു. കോയമ്പത്തൂരിൽനിന്ന് ഫഹദ് വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു.

എല്ലായിടത്തും പോലീസ് തിരച്ചിൽ നടത്തുന്നുണ്ടെന്നറിഞ്ഞതോടെയാണ് തിരിച്ചെത്തി കീഴടങ്ങിയത്. പ്രതിയെ വടകര പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ വടകര സബ് ജയിലിലേക്കുതന്നെയാണ് മാറ്റിയിരിക്കുന്നത്. ഞായറാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61519/to-kannur-today-fahad-who-has-returned-from-jail-will-be-transferred-to-kannur-today)