---
title: "എമർജൻസി താക്കോൽ: റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ യുവതിയും കൈക്കുഞ്ഞടക്കം രണ്ടുകുട്ടികളും കുടുങ്ങി "
english_title: "Emergency key: A woman and two children, including an infant, were trapped in the lift at the railway station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61539/emergency-key-a-woman-and-two-children-including-an-infant-were-trapped-in-the-lift-at-the-railway-station"
published_at: "2022-08-14T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8832fc26a9_lift.jpg"
keywords: []
---

# എമർജൻസി താക്കോൽ: റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ യുവതിയും കൈക്കുഞ്ഞടക്കം രണ്ടുകുട്ടികളും കുടുങ്ങി 

> **Lead Summary:** **വടകര: **യുവതിയും കൈക്കുഞ്ഞടക്കം രണ്ടുകുട്ടികളും റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി. ശനി പകൽ മൂന്നോടെയാണ് ലോകനാർകാവ് സ്വദേശിനിയായ യുവതിയും കുട്ടികളും ലിഫ്റ്റിൽ കുടുങ്ങിയത്.

## Article Content

**വടകര: **യുവതിയും കൈക്കുഞ്ഞടക്കം രണ്ടുകുട്ടികളും റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി. ശനി പകൽ മൂന്നോടെയാണ് ലോകനാർകാവ് സ്വദേശിനിയായ യുവതിയും കുട്ടികളും ലിഫ്റ്റിൽ കുടുങ്ങിയത്.

രണ്ടാം പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങിയ ഇവർ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ലിഫ്റ്റിൽ കയറിയതായിരുന്നു. ഇതിനിടെ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചു. തുറക്കാതായതോടെ യുവതി പരിഭ്രാന്തിയിലായി. സൈറൺ ഉയർന്നതോടെ റെയിൽവേ ജീവനക്കാരെത്തി ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

തുടർന്ന്‌ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പൂട്ട്‌ എമർജൻസി താക്കോലുപയോഗിച്ച് തുറന്ന്‌ ഇവരെ പുറത്തെത്തിച്ചു. അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫീസർ കെ സതീശൻ, ടി സജീവൻ, സി സി ജ്യോതികുമാർ, റിജീഷ് കുമാർ, എം വിപിൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61539/emergency-key-a-woman-and-two-children-including-an-infant-were-trapped-in-the-lift-at-the-railway-station)