---
title: "മദ്യപിച്ച് ബഹളം വെച്ച കേസില്‍ അഭിഭാഷകനെ വെറുതെ വിട്ടു"
english_title: "In the case of drunken commotion The lawyer was released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6160/in-the-case-of-drunken-commotion-the-lawyer-was-released"
published_at: "2021-10-20T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fbc967073f_court vatakara .jpg"
keywords: []
---

# മദ്യപിച്ച് ബഹളം വെച്ച കേസില്‍ അഭിഭാഷകനെ വെറുതെ വിട്ടു

> **Lead Summary:** **വടകര :** പോലീസ് സ്റ്റേഷനുമുന്നില്‍ മദ്യപിച്ച് ബഹളം വെക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന കേസില്‍ അഭിഭാഷകനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതേവിട്ടു. വടകര ബാറിലെ അഭിഭാഷകന്‍ കുനിയില്‍ ഹൗസില്‍ സജിത്തിനെയാണ് നാദാപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്.

## Article Content

**വടകര :** പോലീസ് സ്റ്റേഷനുമുന്നില്‍ മദ്യപിച്ച് ബഹളം വെക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന കേസില്‍ അഭിഭാഷകനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതേവിട്ടു. വടകര ബാറിലെ അഭിഭാഷകന്‍ കുനിയില്‍ ഹൗസില്‍ സജിത്തിനെയാണ് നാദാപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്.

2011 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് സ്റ്റേഷനുമുന്നിലാണ് സജിത്തിന്റെ വീട്. പൊതുറോഡില്‍ നിന്നുകൊണ്ട് മദ്യലഹരിയില്‍ ചീത്തവിളിക്കുകയും പൊതുജനങ്ങള്‍ക്ക് ശല്ല്യമുണ്ടാക്കിയെന്നും കാണിച്ചാണ് കേരള പോലീസ് ആക്ട് 118 എ വകുപ്പുപ്രകാരം അന്നത്തെ വടകര എസ്.ഐ. പി.എം. മനോജ് കേസെടുത്തത്.

എന്നാല്‍ ഈ വകുപ്പുപ്രകാരമുള്ള കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇദ്ദേഹത്തെ വെറുതേവിട്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6160/in-the-case-of-drunken-commotion-the-lawyer-was-released)