---
title: "സമരസമിതിക്ക് അഭിമാനിക്കാം; വടകരയിൽ ദേശീയ പാത 800 മീറ്റർ എലിവേറ്റഡ് പാതയാകുന്നു "
english_title: "The strike committee can be proud; At Vadakara, the National Highway becomes an 800 meter elevated road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61612/the-strike-committee-can-be-proud-at-vadakara-the-national-highway-becomes-an-800-meter-elevated-road"
published_at: "2022-08-14T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8ebbf05ad9_Untitled-1.jpg"
keywords: []
---

# സമരസമിതിക്ക് അഭിമാനിക്കാം; വടകരയിൽ ദേശീയ പാത 800 മീറ്റർ എലിവേറ്റഡ് പാതയാകുന്നു 

> **Lead Summary:** **വടകര :** ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകര പട്ടണം മുറിഞ്ഞുപോകുമെന്ന ആശങ്കയ്ക്ക് പരിഹാരമായി. മണലിൽ മോഹനൻ നേതൃത്വം നൽകിയ സമരസമിതിക്ക് അഭിമാനിക്കാം. വടകരയിൽ ദേശീയ പാത 800 മീറ്റർ എലിവേറ്റഡ് പാതയാകുമെന്ന് ഉറപ്പായി.

## Article Content

**വടകര :** ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകര പട്ടണം മുറിഞ്ഞുപോകുമെന്ന ആശങ്കയ്ക്ക് പരിഹാരമായി. മണലിൽ മോഹനൻ നേതൃത്വം നൽകിയ സമരസമിതിക്ക് അഭിമാനിക്കാം. വടകരയിൽ ദേശീയ പാത 800 മീറ്റർ എലിവേറ്റഡ് പാതയാകുമെന്ന് ഉറപ്പായി.

വടകര അടക്കാത്തെരു മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ 800 മീറ്ററാണ് എലിവേറ്റഡ് ഹൈവേ സ്ഥാപിക്കുകയെന്ന് നാഷൻ ഹൈവേ അതോറിറ്റിയും ജില്ലാ കലക്ടറും അറിയിച്ചു. വടകര, കൊയിലാണ്ടി എം.എൽ.എമാരുടെയും ജനപ്രതിനിധികളുടെയും യോഗം കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിളിച്ചിരുന്നു.

ഇതിൽ മണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ അറിയിച്ചിരുന്നു. ഇതിൽ എലിവേറ്റഡ് പാതയും കണ്ണൂക്കരയിൽ അടിപ്പാതയും അനുവദിച്ചതായി എം.എൽ.എ പറഞ്ഞു. ദേശീയപാത വികസനം ആലോചനാ ഘട്ടത്തിൽതന്നെ നഗരം രണ്ടായി മുറിയുന്ന വിഷയം വ്യാപാരികളും വിവിധ സന്നദ്ധ സംഘടനകളും അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

എം.എൽ.എയായി ചുമതലയേറ്റശേഷം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയുമായും ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും വിവിധ യോഗങ്ങളിൽ ഇക്കാര്യം ഉന്നയിച്ചിരുന്നതായും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് ഇക്കാര്യം വിശദമാക്കി കത്തയച്ചിരുന്നതായും കെ.കെ രമ പറഞ്ഞു.

മണ്ഡലത്തികത്തും പറത്തുമുള്ള ജനങ്ങൾക്കും വടകരയിലെ വ്യാപരികൾക്കും ഏറെ ആശ്വാസം തരുന്നതാണ് എലിവേറ്റഡ് ഹൈവേ. ഇക്കാര്യത്തിന് ഒപ്പം നിന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായും എം,എൽ.എ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പാലോളിപ്പാലം, നാദാപുരം റോഡ്, മടപ്പള്ളി എന്നിവിടങ്ങളിൽ അടിപ്പാതയോ, ഫ്‌ളൈ ഓവർബ്രിഡ്‌ജോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാതവികസനത്തിന്റെ ഭാഗമായി ഇരുവശത്തും കൂറ്റൻ മതിൽകെട്ടി സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്നതും യോഗത്തിൽ അവതരിപ്പിച്ചു.

ടോൾ പ്ലാസ വരുന്നതിന്റെ ഭാഗമായി കുഞ്ഞിപ്പള്ളിയിലെയും മുക്കാളിയിലേയും ജനങ്ങൾക്കുള്ള ആശങ്ക അകറ്റാൻ കളക്ടറുടെ നേതൃത്വത്തിൽ ഇടപെടൽ നടത്താൻ തീരുമാനിച്ചതായും എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61612/the-strike-committee-can-be-proud-at-vadakara-the-national-highway-becomes-an-800-meter-elevated-road)