---
title: "സ്നേഹ ദീപം തെളിഞ്ഞു; വടകരയിൽ  സ്വാതന്ത്ര്യ ദിനാഘോഷം തുടങ്ങി "
english_title: "The lamp of love is lit; Independence Day celebrations started in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61648/the-lamp-of-love-is-lit-independence-day-celebrations-started-in-vadakara-new"
published_at: "2022-08-14T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f910b682800_independence_day.jpg"
keywords: []
---

# സ്നേഹ ദീപം തെളിഞ്ഞു; വടകരയിൽ  സ്വാതന്ത്ര്യ ദിനാഘോഷം തുടങ്ങി 

> **Lead Summary:** **വടകര : **സന്നദ്ധ സംഘടനാ കൂട്ടായ്മ ഭാരതീയത്തിന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. അഞ്ചു വിളക്ക് ഗാന്ധി പ്രതിമ യ്ക്ക് ചുറ്റും സ്നേഹദീപം തെളിയിച്ചാണ് സ്വാതന്ത്ര ദിനത്തെ വടകര വരവേറ്റത്.

## Article Content

**വടകര : **സന്നദ്ധ സംഘടനാ കൂട്ടായ്മ ഭാരതീയത്തിന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. അഞ്ചു വിളക്ക് ഗാന്ധി പ്രതിമ യ്ക്ക് ചുറ്റും സ്നേഹദീപം തെളിയിച്ചാണ് സ്വാതന്ത്ര ദിനത്തെ വടകര വരവേറ്റത്.

ചടങ്ങ് പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. മണലിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.കെ. നാണു മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ എഴുത്തുകാരായ മധുതൃപ്പെരുന്തുറ, ബീന ബിനിൽ, മധു ആലം പടമ്പ്, പരിസ്ഥിതി പ്രവർത്ത കനായ ശ്രീജേഷ് ഊരത്ത് എന്നിവർക്ക് ഭാരതീയം പുരസ്ക്കാരം സമ്മാനിച്ചു.

ടെക്സ്റ്റയിൽ എഞ്ചിനീയറിങ്ങിൽ ഒന്നാം റാ ങ്ക് ലഭിച്ച അഭിനവ് വിഷ്ണുവിനെയും ചട ങ്ങിൽ അനുമോദിച്ചു. ഹരീന്ദ്രൻ കരിമ്പനപ്പാലം,അര വിന്ദാക്ഷൻ പുത്തൂർ,പി.പി.രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61648/the-lamp-of-love-is-lit-independence-day-celebrations-started-in-vadakara-new)