---
title: "ആ സ്വപ്നം പൂവണിഞ്ഞു; സ്ത്രീകൾക്കും കുട്ടികൾക്കും ഒത്തുചേരാനുള്ള വിശ്രമകേന്ദ്രമായി എം കേളപ്പൻ സ്മരകം"
english_title: "That dream blossomed; M Kelappan Memorial as a resting place for women and children to come together"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61715/that-dream-blossomed-m-kelappan-memorial-as-a-resting-place-for-women-and-children-to-come-together"
published_at: "2022-08-15T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9c9a312bae_smarakam.jpg"
keywords: []
---

# ആ സ്വപ്നം പൂവണിഞ്ഞു; സ്ത്രീകൾക്കും കുട്ടികൾക്കും ഒത്തുചേരാനുള്ള വിശ്രമകേന്ദ്രമായി എം കേളപ്പൻ സ്മരകം

> **Lead Summary:** **വടകര: **കമ്മ്യൂണിസ്റ്റ് പോരാളിയുടെ അന്ത്യാഭിലാഷമായിരുന്നു ‘സ്ത്രീകൾക്കും കുട്ടികൾക്കും ഒത്തുചേരാനുള്ള വിശ്രമകേന്ദ്രം' അത് യാഥാർത്ഥ്യമായി. എഴുത്തുകാരനും കമ്യൂണിസ്റ്റ് പോരാളിയുമായിരുന്ന എം കേളപ്പന്റെ സ്മരണക്കായി പണിക്കോട്ടിയിൽ നിർമിച്ച സ്മാരകം നാടിന് സമർപ്പിച്ചു.

## Article Content

**വടകര: **കമ്മ്യൂണിസ്റ്റ് പോരാളിയുടെ അന്ത്യാഭിലാഷമായിരുന്നു ‘സ്ത്രീകൾക്കും കുട്ടികൾക്കും ഒത്തുചേരാനുള്ള വിശ്രമകേന്ദ്രം' അത് യാഥാർത്ഥ്യമായി. എഴുത്തുകാരനും കമ്യൂണിസ്റ്റ് പോരാളിയുമായിരുന്ന എം കേളപ്പന്റെ സ്മരണക്കായി പണിക്കോട്ടിയിൽ നിർമിച്ച സ്മാരകം നാടിന് സമർപ്പിച്ചു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. എം കേളപ്പന്റെ ഛായാപടം ബാലസംഘം ജില്ലാ പ്രസിഡന്റ്‌ കെ ടി സപന്യ വിശ്രമകേന്ദ്രത്തിൽ അനാഛാദനംചെയ്തു.

സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ, ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, കെ കുഞ്ഞിക്കണ്ണൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്‌പജ, പി എം ലീന, എം കേളപ്പന്റെ ഭാര്യ എം നാരായണി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61715/that-dream-blossomed-m-kelappan-memorial-as-a-resting-place-for-women-and-children-to-come-together)