---
title: " ആശ ഹെൽത്ത് സെന്ററും പൗർണമി തിയറ്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Asha Health Center and Pournami Theater jointly organized a free medical camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61798/asha-health-center-and-pournami-theater-jointly-organized-a-free-medical-camp"
published_at: "2022-08-15T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa106046939_camp.jpg"
keywords: []
---

#  ആശ ഹെൽത്ത് സെന്ററും പൗർണമി തിയറ്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **ഓർക്കാട്ടേരി ആശ ഹെൽത്ത് സെന്ററും പൗർണമി തിയറ്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ നിഷ പി പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ഓർക്കാട്ടേരി ആശ ഹെൽത്ത് സെന്ററും പൗർണമി തിയറ്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ നിഷ പി പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എം കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഡോ. ഷഹബാസ് സുബൈർ ക്യാമ്പിന് നേതൃത്വം നൽകി. എൻ ബാബു , എൻ കെ ഗോപാലാൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, നേല്ലോളി ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അശ്വിൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61798/asha-health-center-and-pournami-theater-jointly-organized-a-free-medical-camp)