---
title: "സ്വകാര്യവല്‍ക്കരണം;  വടകര റെയില്‍വെ സ്‌റ്റേഷനിലേക്ക്  മാര്‍ച്ചും ധര്‍ണ്ണയും നടത്തി"
english_title: "Against privatization To Vadakara Railway Station March and dharna were held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6185/against-privatization-to-vadakara-railway-station-march-and-dharna-were-held"
published_at: "2021-10-20T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fdf41d3765_p gavas .jpg"
keywords: []
---

# സ്വകാര്യവല്‍ക്കരണം;  വടകര റെയില്‍വെ സ്‌റ്റേഷനിലേക്ക്  മാര്‍ച്ചും ധര്‍ണ്ണയും നടത്തി

> **Lead Summary:** **വടകര: ** സ്വകാര്യ വല്‍ക്കരണത്തിന്റെ കുത്തകാവകാശം ഏറെറടുത്തു കൊണ്ട് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതി കൊണ്ട മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ വടകര റെയില്‍വെ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി .

## Article Content

**വടകര: ** സ്വകാര്യ വല്‍ക്കരണത്തിന്റെ കുത്തകാവകാശം ഏറെറടുത്തു കൊണ്ട് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതി കൊണ്ട മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ വടകര റെയില്‍വെ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി .

റെയില്‍വെ സ്വകാര്യവല്‍ക്കരണത്തിന്നെതിരെയും നിരക്ക് വര്‍ദ്ധനക്കെതിരെയും ടെയിനുകള്‍ നിര്‍ത്തലാക്കി കേര്‍പ്പറേറ്റുകള്‍ക്ക് ലാഭം കൊയ്യുവാനുള്ള നടപകള്‍ക്കെതിരെയുമാണ് പ്രതിഷേധം.

എഐടിയുസി സംസ്ഥാന വ്യാപകമായി നടത്തിയ റെയില്‍വെ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും എഐവൈഎഫ് സംസ്ഥാന ജോയിന്റെ സെക്രട്ടറി അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു .

എഐടിയുസി ജില്ലാ വൈ: പ്രസിഡണ്ട് വി ആര്‍ രമേഷ് സ്വാഗതം പറഞ്ഞു ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു അദ്ധ്യഷത വഹിച്ചു. പി ഭാസ്‌കരന്‍ സിപിഐ മണ്ഡലം സെക്രട്ടറി ആര്‍ സത്യന്‍ തയ്യില്‍ ശ്രീധരന്‍ പി സജീവ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6185/against-privatization-to-vadakara-railway-station-march-and-dharna-were-held)