---
title: " "ബ്രോ.... സാധനം കിട്ട്വോ..."?     ലഹരി വിരുദ്ധ ക്യാമ്പയിന് ചുവട് പിടിച്ച് കോളേജ് തിയറ്റർ ഗ്രൂപ്പ് "
english_title: "College theater group taking step for anti-drug camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61869/college-theater-group-taking-step-for-anti-drug-camp"
published_at: "2022-08-15T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa540438e03_drama.jpg"
keywords: []
---

#  "ബ്രോ.... സാധനം കിട്ട്വോ..."?     ലഹരി വിരുദ്ധ ക്യാമ്പയിന് ചുവട് പിടിച്ച് കോളേജ് തിയറ്റർ ഗ്രൂപ്പ് 

> **Lead Summary:** > **വടകര: **"ബ്രോ.... സാധനം കിട്ട്വോ..."?** **സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിലാണ് കലാലയ മുറ്റത്ത് ഈ ന്യൂജൻ ചോദ്യമുയർന്നത്. ശലഭങ്ങൾ കണക്ക് വസന്തത്തിലേക്ക് പറക്കേണ്ട ഭൂമിയിലെ പുതു ജീവനുകളുടെ ചിറകുകൾ പുകച്ചു കളയുന്ന ലഹരിക്കെതിരായ നാടകാരംഭത്തിലാണ് ഈ ചോദ്യം. നമുക്കു ചുറ്റും ലഹരിയിലെരിയുന്ന കുഞ്ഞുങ്ങളുടെ കണക്ക് കേട്ട് ഞെട്ടേണ്ടതില്ല യാഥാർത്ഥ്യം ഇതിലുമെത്രയോ വലുതാണെന്ന് നാടകം പൊതു സമൂഹത്തോട് വിളിച്ചു പറയുന്നുണ്ട്.

## Article Content

> **വടകര: **"ബ്രോ.... സാധനം കിട്ട്വോ..."?** **സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിലാണ് കലാലയ മുറ്റത്ത് ഈ ന്യൂജൻ ചോദ്യമുയർന്നത്. ശലഭങ്ങൾ കണക്ക് വസന്തത്തിലേക്ക് പറക്കേണ്ട ഭൂമിയിലെ പുതു ജീവനുകളുടെ ചിറകുകൾ പുകച്ചു കളയുന്ന ലഹരിക്കെതിരായ നാടകാരംഭത്തിലാണ് ഈ ചോദ്യം. നമുക്കു ചുറ്റും ലഹരിയിലെരിയുന്ന കുഞ്ഞുങ്ങളുടെ കണക്ക് കേട്ട് ഞെട്ടേണ്ടതില്ല യാഥാർത്ഥ്യം ഇതിലുമെത്രയോ വലുതാണെന്ന് നാടകം പൊതു സമൂഹത്തോട് വിളിച്ചു പറയുന്നുണ്ട്.

ചുറ്റും വട്ടമിട്ട് പറക്കുന്ന ലഹരിയുടെ കഴുകൻ കണ്ണുകൾക്ക് മുന്നിലേക്ക് കുഞ്ഞുങ്ങളെ എറിഞ്ഞു കൊടുക്കാതെ അവരുടെ വ്യക്തിത്വത്തെ അടുത്തറിഞ്ഞ് അവരെ ചേർത്തുനിർത്താൻ നാടകം ആഹ്വാനം ചെയ്യുന്നു.' ലഹരിയെന്ന പൊതു ശത്രുവിനെതിരെ മനസ്സുലയ്ക്കുന്ന ദൃശ്യാനുഭങ്ങൾ തീർത്താണ് നാടകം അവസാനിക്കുന്നത്.

മേഴ്‌സി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥികളായ അനഘ എസ് ബാബു,അഭിലക്ഷ്മി എം എസ്,നിവേദ് ബാബു ടി,സായന്ത് എസ്,അഞ്ജു ഡി,മേഗ്ന ഗോവിന്ദ്,അനുപമ കെ,അനഘ ആർ,മധുമിത എസ് എസ്,സ്വാതി രവീന്ദ്രൻ,അനുശാലി കെ എം, ,തീർഥ കെ ,കൃഷ്ണപ്രിയ യു പി,അലീന ടി വിൽസൺ എന്നിവരാണ് നാടകത്തിൽ വേഷമിട്ടത്. കോളേജ് അധ്യാപകനും നാടകപ്രവർത്തകനുമായ രാഹുൽ ശ്രീനിവാസനാണ് നാടകത്തിൻ്റെ രചനയും ദൃശ്യാവിഷകാരവും.

കോളേജ് അധ്യാപകനായ സൂര്യനാഥ് വേഷവിധാനങ്ങളൊരുക്കി. ഇതിനകം അഞ്ചോളം വേദികൾ പിന്നിട്ട നാടകം നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്ചുവട് പിടിച്ചാണ് കോളേജ് തിയറ്റർ ഗ്രൂപ്പ് രംഗത്തിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61869/college-theater-group-taking-step-for-anti-drug-camp)