---
title: "യൂത്ത് കോൺഗ്രസ്‌ ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിച്ചു "
english_title: "Youth Congress organized a constitutional protection rally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61870/youth-congress-organized-a-constitutional-protection-rally"
published_at: "2022-08-15T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa5547e5524_congress.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്‌ ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **വടകര : **സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് യൂത്ത് കോൺഗ്രസ്‌ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.പുതുപ്പണം പാലയാട്ട് നടയിൽ നടന്ന സംഗമം മുൻ നിയോജക മണ്ഡലം പ്രസിഡന്റ്‌ നജ്മൽ. പി. ടി. കെ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് യൂത്ത് കോൺഗ്രസ്‌ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.പുതുപ്പണം പാലയാട്ട് നടയിൽ നടന്ന സംഗമം മുൻ നിയോജക മണ്ഡലം പ്രസിഡന്റ്‌ നജ്മൽ. പി. ടി. കെ ഉദ്ഘാടനം ചെയ്തു.

> " ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമരങ്ങളുടെ ഫലമാണ് ഇന്ത്യാ രാജ്യത്ത് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാതിരുന്ന പ്രസ്ഥാനങ്ങൾ പോലും സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ തയ്യാറായി വരുന്നു എന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയോജക മണ്ഡലം പ്രസിഡന്റ്‌ സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു.നല്ലാടത്ത് രാഘവൻ,സജിത്ത് മാരാർ,രാഹുൽദാസ് പുറങ്കര. പി രജനി, അഭിനന്ദ് ജെ മാധവ്, അനന്ദു. വി. കെ,ബിപിൻ.എം.വി.. തുടങ്ങിയവർ സംസാരിച്ചു.മനേഷ്. എം. വി, മുഹമ്മദ്‌ മിറാഷ്,സുഹാസ്പുതുപ്പണം, അജേഷ് കോയാന്റവിട, ഫസലു, അജീഷ് മലയിൽ, അഖിൽനാഥ്‌ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61870/youth-congress-organized-a-constitutional-protection-rally)