---
title: "75ാം സ്വാതന്ത്ര്യദിനാഘോഷം നടത്തി "
english_title: "The 75th Independence Day was celebrated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61877/the-75th-independence-day-was-celebrated"
published_at: "2022-08-15T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa5ac7d3031_hashim.jpg"
keywords: []
---

# 75ാം സ്വാതന്ത്ര്യദിനാഘോഷം നടത്തി 

> **Lead Summary:** **വടകര: **അഴിത്തല ശാഖ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. സി പി ഹമീദ് പതാക ഉയർത്തി. വാർഡ് കൗൺസിലർ പി വി ഹാഷിം പ്രതിഞ്ജ ചൊല്ലി കൊടുത്തു.

## Article Content

**വടകര: **അഴിത്തല ശാഖ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. സി പി ഹമീദ് പതാക ഉയർത്തി. വാർഡ് കൗൺസിലർ പി വി ഹാഷിം പ്രതിഞ്ജ ചൊല്ലി കൊടുത്തു.

മുസ്ലിംലീഗ് അഴിത്തല ശാഖ പ്രസിഡണ്ട് ടി മമ്മു അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് അഴിത്തല ശാഖ സെക്രട്ടറി പി വി അൻസാർ, പി വി മുഹാജിർ എന്നിവർ സംസാരിച്ചു. എം അബ്ദുള്ള നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61877/the-75th-independence-day-was-celebrated)