---
title: "വൻ നഗരമാകുന്നു; ആർട്ടിക്ക് വടകരയ്ക്കുള്ള ഓണ സമ്മാനമെന്ന് - കെ മുരളീധരൻ എം.പി "
english_title: "It is a big city; K Muraleedharan MP says that Ona is a gift for Arctic Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62051/it-is-a-big-city-k-muraleedharan-mp-says-that-ona-is-a-gift-for-arctic-vadakara"
published_at: "2022-08-16T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb7dec75940_artic.jpg"
keywords: []
---

# വൻ നഗരമാകുന്നു; ആർട്ടിക്ക് വടകരയ്ക്കുള്ള ഓണ സമ്മാനമെന്ന് - കെ മുരളീധരൻ എം.പി 

> **Lead Summary:** **വടകര :** കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വടകരയും വൻ നഗരമാവുകയാണെന്നും നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ വടകരയിലെത്തിയ ആർടിക്ക് ഫർണിച്ചർ വടകരയ്ക്കുള്ള ഓണ സമ്മാനമെന്ന് കെ മുരളീധരൻ എം.പി പറഞ്ഞു.

## Article Content

**വടകര :** കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വടകരയും വൻ നഗരമാവുകയാണെന്നും നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ വടകരയിലെത്തിയ ആർടിക്ക് ഫർണിച്ചർ വടകരയ്ക്കുള്ള ഓണ സമ്മാനമെന്ന് കെ മുരളീധരൻ എം.പി പറഞ്ഞു.

ആർടിക്ക് ഫർണിച്ചർമാൾ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാത ആറുവരിയാകുന്നതോടെ മുഖം മാറുന്ന വടകരയ്ക്ക് ആർടിക്ക് അഭിമാനമാണെന്നും അഞ്ചാമത് ശാഖ വടകരയിൽ ആരംഭിക്കാൻ സുമനസ് കാണിച്ച അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി ആദ്യവില്പന നടത്തിയ നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു പറഞ്ഞു.

അഡ്വ. സാജിദ് അബൂക്കർ ആദ്യവില്പന ഏറ്റുവാങ്ങി. എം.സി വടകര , മുഹമ്മദ് ബംഗ്ലത്ത്, അഹമ്മദ് പുന്നക്കൽ, കൗസിലർ പ്രേമകുമാരൻ, അഫ്സൽ പി.കെ. സി അൻസാർ മുകച്ചേരി,മാനേജിംഗ് ഡയരക്ടർ ബി പി കമാലുദ്ധീൻ , ജോയ്ജോർജ്, അബ്ദുൾ സാബിദ് , അബ്ദുൾ റഹ്മാൻ, ഷോറൂം ജനറൽ മാനേജർ മുസ്തസ്ഥ, കാസർക്കോഡ് ഷോറൂം ജനറൽ മാനേജർ മുനീർ, ഉപ്പള ഷോറൂം ജനറൽ മാനേജർ വിദ്യനായർ, കാഞ്ഞങ്ങാട് ഷോറൂം ജനറൽ മാനേജർ ഷിജു, മാംഗ്ലൂർ ഷോറൂം ജനറൽ മാനേജർ മുഹമ്മദ് ഇഖ്ബാൽ സി എച്ച് തുടങ്ങിയവർ സന്നിഹിദരായി. വ്യാപാര രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും . ആർട്ടിക്ക് വടകരയിലേക്ക് എത്തിയത് അതിവിപുലമായ ശേഖരവുമായി. നാട്ടിൽ പുറത്തുകാർക്ക് ഏറെ ദൂരെ പോകേണ്ട, വടകരക്കിനി രാജകീയ പ്രൗഢി ഉറപ്പായി.

ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായി ആർട്ടിക്ക് ഫർണ്ണിച്ചറിൻ്റെ അഞ്ചാമത്തെ ഷോറൂമാണ് വടകരയിൽ നാടിന് സ്വന്തമായത്. ജനപ്രിയ ഇന്ത്യൻ ബ്രാൻ്റുകളുടേയും ഇറക്കുമതി ചെയ്ത ഫർണ്ണിച്ചറുകളുടേയും അതിവിപുലമായ ശേഖരവുമായാണ് ആർട്ടിക്ക് വടകരയിൽ ഒരുങ്ങിയത്. ദേശീയപാതയിൽ നോർത്ത് പാർക്കിന് സമീപം ഒയാസിസ് ട്രേഡ് സെൻ്ററിൽ ആണ് ആർട്ടിക്ക്.

മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലക്ക് ആർട്ടിക്കിൽ ലഭ്യമാകും. അതിവിശാലമായ ഷോറും ,സൗകര്യപ്രദമായ കാർ പാർക്കിംങ്ങ് ഏരിയയും ആർട്ടിക്കിൻ്റെ സവിശേഷതയാണ്. മംഗലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട് ,ഉപ്പള എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ആർട്ടിക്ക് വടകരയുടെ മനസ്സ് കീഴടക്കാനെത്തിയത്. നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആഡമ്പരമാക്കാൻ ഞങ്ങളെ വിളിക്കൂ : 8989932323

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62051/it-is-a-big-city-k-muraleedharan-mp-says-that-ona-is-a-gift-for-arctic-vadakara)