---
title: "തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച  വടകര സ്വദേശിനി മരിച്ചു"
english_title: "A woman from Vadakara who tried to commit suicide by setting herself on fire has died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6207/a-woman-from-vadakara-who-tried-to-commit-suicide-by-setting-herself-on-fire-has-died"
published_at: "2021-10-20T16:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ff810dcb7f_angha photo  .jpg"
keywords: []
---

# തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച  വടകര സ്വദേശിനി മരിച്ചു

> **Lead Summary:** **വടകര: **ധര്‍മ്മടം മേലൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. വടകര സ്വദേശിയും ഗോവയില്‍ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയും മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകളുമായ അനഘ യാണ് മരിച്ചത്.

## Article Content

**വടകര: **ധര്‍മ്മടം മേലൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. വടകര സ്വദേശിയും ഗോവയില്‍ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയും മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകളുമായ അനഘ യാണ് മരിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പകല്‍ മേലൂരിലെ വീട്ടില്‍വെച്ചാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ യുവതി മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് ധര്‍മ്മടം പൊലീസ് കേസെടുത്തു. മൂന്ന് വര്‍ഷം മുമ്പാണ് അനഘയുടെ വിവാഹം നടന്നത്. രണ്ട് വയസുള്ള ഇയാന്‍ മകനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6207/a-woman-from-vadakara-who-tried-to-commit-suicide-by-setting-herself-on-fire-has-died)