---
title: "വടകര ജില്ലാ ആശുപത്രിക്ക് മുന്നില്‍  മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം"
english_title: "Muslim Youth League protests in front of Vadakara District Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6216/muslim-youth-league-protests-in-front-of-vadakara-district-hospital"
published_at: "2021-10-20T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61700bd288862_muneer sevana .jpg"
keywords: []
---

# വടകര ജില്ലാ ആശുപത്രിക്ക് മുന്നില്‍  മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം

> **Lead Summary:** **വടകര: **വടകര ജില്ലാ ആശുപത്രിയില്‍ അടിയിന്തരമായി കോവിഡ് പോസറ്റീവ് മരണങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധം. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് പ്രതിഷേധം പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **വടകര ജില്ലാ ആശുപത്രിയില്‍ അടിയിന്തരമായി കോവിഡ് പോസറ്റീവ് മരണങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധം. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് പ്രതിഷേധം പരിപാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് സെനീദ് എ വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂനുസ് ആവിക്കല്‍, മുനീര്‍ സേവന, അനസ് കെ , ജാസിം, അസ്മീര്‍, ഫഹദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് പോസറ്റീവ് മരണങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള സൗകര്യം ജില്ല ഗവഃ ഹോസ്പിറ്റലില്‍ ഒരുക്കുക. ഫോറന്‍സിക് സര്‍ജന്റെ അഭാവം പറഞ്ഞ് അപകട മരണങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് അവസാനിപ്പിക്കുക. ഫോറന്‍സിക് സര്‍ജനെ ഉടന്‍ നിയമിക്കുക. ജില്ലാ ആശുപത്രിയെന്ന പേരും വെച്ച് താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങള്‍ പോലും ഇല്ലാത്ത സ്ഥിതി മാറ്റിയെടുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6216/muslim-youth-league-protests-in-front-of-vadakara-district-hospital)