---
title: "നാളെ ശോഭായാത്ര; ശ്രീകൃഷ്ണജയന്തിക്ക് നാടെങ്ങും ഒരുക്കങ്ങളായി "
english_title: "Sobhayatra tomorrow; All over the country is preparing for Sri Krishna Jayanti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62201/sobhayatra-tomorrow-all-over-the-country-is-preparing-for-sri-krishna-jayanti"
published_at: "2022-08-17T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc83eebadac_seekrishnajayanathi.jpg"
keywords: []
---

# നാളെ ശോഭായാത്ര; ശ്രീകൃഷ്ണജയന്തിക്ക് നാടെങ്ങും ഒരുക്കങ്ങളായി 

> **Lead Summary:** **വടകര: **ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് നാടെങ്ങും ഒരുക്കങ്ങളായി. നാളെ മഹാശോഭായാത്ര. വടകര നഗരത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഒരുക്കം പൂർത്തിയായി.

## Article Content

**വടകര: **ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് നാടെങ്ങും ഒരുക്കങ്ങളായി. നാളെ മഹാശോഭായാത്ര. വടകര നഗരത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഒരുക്കം പൂർത്തിയായി.

നഗരത്തിലെ 72 സ്ഥലങ്ങളിൽ ഗോകുലപതാക ഉയർത്തി. സാംസ്കാരികസംഗമങ്ങളും ഗോപൂജയും സമുദ്രപൂജയും കുട്ടികളുടെ മത്സരപരിപാടികളും നടന്നു. 18-ന് ശ്രീകൃഷ്ണജയന്തി ദിവസം വിവിധ ക്ഷേത്രങ്ങളിൽനിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ അടക്കാത്തെരു ബൈപ്പാസ് ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി നഗരപ്രദക്ഷിണം നടത്തി ഭഗവതികോട്ടക്കൽ ക്ഷേത്രത്തിൽ എത്തിച്ചേരും.

തുടർന്ന് പ്രസാദവിതരണമുണ്ടാകും. അടക്കാത്തെരുവിൽ വൈകീട്ട് നാലിന് നടക്കുന്ന മഹാശോഭായാത്രയുടെ ഉദ്ഘാടനം മീനാക്ഷി ഗുരുക്കൾ നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62201/sobhayatra-tomorrow-all-over-the-country-is-preparing-for-sri-krishna-jayanti)