---
title: "റെയില്‍വേ സീസണ്‍ ടിക്കറ്റ് പുനസ്ഥാപിക്കണമെന്ന്  കെ.കെ രമ എം.എല്‍.എ"
english_title: "KK Rema MLA demands reinstatement of railway season tickets"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6230/kk-rema-mla-demands-reinstatement-of-railway-season-tickets"
published_at: "2021-10-20T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617015409b857_train ticket .jpg"
keywords: []
---

# റെയില്‍വേ സീസണ്‍ ടിക്കറ്റ് പുനസ്ഥാപിക്കണമെന്ന്  കെ.കെ രമ എം.എല്‍.എ

> **Lead Summary:** **വടകര:** കൊവിഡിനുശേഷം ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പഴയപടി തുറന്നുപ്രവര്‍ത്തിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ റെയില്‍വേ നിര്‍ത്തലാക്കിയ സീസണ്‍ടിക്കറ്റ് പുനസ്ഥാപിക്കണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു.

## Article Content

**വടകര:** കൊവിഡിനുശേഷം ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പഴയപടി തുറന്നുപ്രവര്‍ത്തിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ റെയില്‍വേ നിര്‍ത്തലാക്കിയ സീസണ്‍ടിക്കറ്റ് പുനസ്ഥാപിക്കണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു.

ഇപ്പോള്‍തന്നെ സ്ഥിരം യാത്രക്കാര്‍ സീസണ്‍ ടിക്കറ്റ് ഇല്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടിലാണ്. ദിവസവും യാത്രയിനത്തില്‍തന്നെ ഭീമമായ സംഖ്യയാണ് സ്ഥിരം യാത്രക്കാര്‍ക്ക് ചിലവാകുന്നത്. സ്‌കൂളുകളും കോളജുകളും തുറന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രയെന്നത് വലിയ ദുരിതമായിതീരും. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക.

അതിനാല്‍ എത്രയുംവേഗം സീസണ്‍ ടിക്കറ്റ് പുനസ്ഥാപിക്കാനും, റെയില്‍വേ സ്റ്റേഷനുകളില്‍ കറന്റ് ടിക്കറ്റ് പ്രവര്‍ത്തനം പഴയപടിയിലേക്ക് എത്തിക്കാനും, നിര്‍ത്തലാക്കിയ ലോക്കല്‍ ട്രെയിനികളുടെ സര്‍വീസ് പുനഃസ്ഥാപിക്കണമെന്നും റെയില്‍വേ അധികാരികളോട് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.

ഈ ആവശ്യമുന്നയിച്ചു റെയില്‍വേ ഡിവിഷണല്‍ ഓഫിസര്‍ക്ക് കത്തയിച്ചിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6230/kk-rema-mla-demands-reinstatement-of-railway-season-tickets)