---
title: "അഷ്ടമിരോഹിണി ആഘോഷം; മണിയൂർ മഠം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ രാവിലെ മുതൽ "
english_title: "Ashtamirohini celebration; From morning at Maniyur Math Sri Krishna Temple"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62338/ashtamirohini-celebration-from-morning-at-maniyur-math-sri-krishna-temple"
published_at: "2022-08-17T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcf84246e28_maniyoor_madam.jpg"
keywords: []
---

# അഷ്ടമിരോഹിണി ആഘോഷം; മണിയൂർ മഠം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ രാവിലെ മുതൽ 

> **Lead Summary:** **വടകര: **മണിയൂർ മഠം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ശ്രീ കൃഷ്ണ ജയന്തി സമുചിതമായി ആഘോഷിക്കും. 18 ന് അഷ്ടമിരോഹിണി നാളിൽ രാവിലെ മുതൽ രാത്രി 12 മണിക്ക് നടക്കുന്ന അവതാരപൂജവരെ നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

## Article Content

**വടകര: **മണിയൂർ മഠം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ശ്രീ കൃഷ്ണ ജയന്തി സമുചിതമായി ആഘോഷിക്കും. 18 ന് അഷ്ടമിരോഹിണി നാളിൽ രാവിലെ മുതൽ രാത്രി 12 മണിക്ക് നടക്കുന്ന അവതാരപൂജവരെ നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഏകദേശം 2000 പേർക്ക് പിറന്നാൾ സദ്യ ഒരുക്കുന്നത് വയനാട്ടിലെ സുദർശൻ നമ്പൂതിരിയും സംഘവും ആണ്. പ്രഭാതഭക്ഷണത്തിനു ശേഷം രണ്ട് പ്രമുഖരുടെ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

**

വൈകീട്ട് ബാലിക ബാലൻമാരുടെ ഉറിയടിക്കും ക്ഷേത്രസന്നിധി വേദിയാവും. തുടർന്ന് നടക്കുന്ന കാവ്യസന്ധ്യയിൽ കൃഷ്ണ ഗാഥ ഉൾപ്പെടെയുള്ള കാവ്യങ്ങളിലെ ഭാഗങ്ങൾ ആലപിക്കപ്പെടും. തുടർന്ന് കുട്ടികളുടെയും സ്ത്രീകളുടെയും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.

**ഓർക്കാട്ടേരി:** കർഷക ദിനവുമായി ബന്ധപ്പെട്ട് ഓർക്കാട്ടേരി എൽ പി സ്കൂൾ ഏറാമലയിലെ പ്രശസ്ത കർഷകൻ വറുവയിൽ മൂസയെ ആദരിച്ചു.

പണ്ട് കാലത്തെ കൃഷി പാട്ടുകൾ കുട്ടികൾക്ക് പാടി കൊടുത്തു കൊണ്ട് പൊക്കി, നാരായണി, ദേവി എന്നിവർ കുട്ടികളെ പണ്ടുകാലത്തെ വയലിലേക്ക് തിരിച്ചുകൊണ്ടുപോയി.

കൃഷി രീതികളെ കുറിച്ച് മനസ്സിലാക്കിയതും കൃഷിപ്പാട്ടുകൾ പരിചയപ്പെട്ടതും കുട്ടികൾക്ക് വേറിട്ട ഒരനുഭവമായി മാറി.

കുട്ടികളുടെ കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വറുവയിൽ മൂസ മറുപടി പറഞ്ഞു. പ്രധാന അധ്യാപിക കെ ബീന ടീച്ചർ, സുമനന്ദിനി, കിരൺജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62338/ashtamirohini-celebration-from-morning-at-maniyur-math-sri-krishna-temple)