---
title: "കിരിയങ്ങാടിയിൽ നവീകരിച്ച റേഷൻ കട പുതിയ കെട്ടിടത്തിലേക്ക് മാറ്റി "
english_title: "The renovated ration shop at Kiriangadi has been shifted to a new building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62357/the-renovated-ration-shop-at-kiriangadi-has-been-shifted-to-a-new-building"
published_at: "2022-08-17T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fd0493a1bf8_reshan_kada.jpg"
keywords: []
---

# കിരിയങ്ങാടിയിൽ നവീകരിച്ച റേഷൻ കട പുതിയ കെട്ടിടത്തിലേക്ക് മാറ്റി 

> **Lead Summary:** **വടകര: **താലൂക്കിൽ ആയഞ്ചേരി കിരിയങ്ങാടിയിൽ പ്രവർത്തിക്കുന്ന 86 - നമ്പർ റേഷൻ കട തൊട്ടടുത്തുള്ള നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 3O0 ചതുരശ്ര അടി വലിപ്പമുള്ളതും തറയും ചുമരുകളും ടൈൽ പാകി ഭംഗിയാക്കിയതുമാണ് പുതിയ കെട്ടിടം. ഉപഭോക്താക്കൾക്ക് മഴയും വെയിലും ഏൽക്കാതെ കാത്തു നിൽക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

## Article Content

**വടകര: **താലൂക്കിൽ ആയഞ്ചേരി കിരിയങ്ങാടിയിൽ പ്രവർത്തിക്കുന്ന 86 - നമ്പർ റേഷൻ കട തൊട്ടടുത്തുള്ള നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 3O0 ചതുരശ്ര അടി വലിപ്പമുള്ളതും തറയും ചുമരുകളും ടൈൽ പാകി ഭംഗിയാക്കിയതുമാണ് പുതിയ കെട്ടിടം. ഉപഭോക്താക്കൾക്ക് മഴയും വെയിലും ഏൽക്കാതെ കാത്തു നിൽക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.കെ. ഹാരിസ് മാസ്റ്റർ അദ്ധ്യക്ഷനായി. താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ - ടി സി , റേഷനിംഗ് ഇൻസ്പെക്ടർമാരായ വിജേഷ് ടി.കെ, ശ്രീധരൻ - കെ കെ എന്നിവർ പങ്കെടുത്തു.

റേഷൻ കട ജീവനക്കാരി സൗമ്യ ആദ്യവില്പന നടത്തി.മുൻ പഞ്ചായത്ത് പ്രസിഡണ്ട് നൊച്ചാട് കുഞ്ഞബ്ദുള്ള പഞ്ചായത്ത് അംഗ o വെള്ളിലാട്ട് അഷറഫ്, പൊതുപ്രവർത്തകരായ മിത്തലെക്കാട്ടിൽ നാണു, കെ.സി.രവി , ടി.എൻ അബ്ദുൾ നാസർ ,തറേമ്മൽ കുഞ്ഞമ്മദ്, മഹേഷ് കെ ടി , ലൈസൻസി എം ചെക്കൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62357/the-renovated-ration-shop-at-kiriangadi-has-been-shifted-to-a-new-building)