---
title: "വടകരയില്‍ 25 പേര്‍ക്കും വില്യാപ്പളളിയില്‍ 22 പേര്‍ക്കും കോവിഡ്"
english_title: "kovid updation in vatakara -20-10-2021 "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6242/kovid-updation-in-vatakara-20-10-2021"
published_at: "2021-10-20T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61701e25185eb_kovid photo .jpg"
keywords: []
---

# വടകരയില്‍ 25 പേര്‍ക്കും വില്യാപ്പളളിയില്‍ 22 പേര്‍ക്കും കോവിഡ്

> **Lead Summary:** വടകര: വടകര നഗരസഭാ പ്രദേശത്ത് 25 പേര്‍ക്കും വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 22 പേര്‍ക്കും ഒഞ്ചിയം പഞ്ചായത്തില്‍ 15 പേര്‍ക്കും മണിയൂരില്‍ 14 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു. ജില്ലയില്‍ ഇന്ന് 996 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു.

## Article Content

വടകര: വടകര നഗരസഭാ പ്രദേശത്ത് 25 പേര്‍ക്കും വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 22 പേര്‍ക്കും ഒഞ്ചിയം പഞ്ചായത്തില്‍ 15 പേര്‍ക്കും മണിയൂരില്‍ 14 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു. ജില്ലയില്‍ ഇന്ന് 996 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു.

**

12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 977 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍ക്കും 4 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു . 9235 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 433 പേര്‍ കൂടി രോഗമുക്തി നേടി. 10.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8601 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1350 പേര്‍ ഉള്‍പ്പടെ 38579 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1112380 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2793 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 12 **

ആയഞ്ചേരി - 1 എടച്ചേരി -1 കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 മുക്കം - 1 നരിപ്പറ്റ - 1 ഒളവണ്ണ - 1 പെരുമണ്ണ - 1 താമരശ്ശേരി - 1 തിരുവള്ളൂര്‍ - 1 തൂണേരി - 1 വാണിമേല്‍ - 1

** വിദേശത്ത് നിന്ന് വന്നവര്‍ - 1** കോഴിക്കോട് കോര്‍പ്പറേഷന്‍ - 1

** ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ - 2 **

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2

** ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ - 4 **

കോഴിക്കോട് കോര്‍പ്പറേഷന്‍ - 4

** സമ്പര്‍ക്കം : 977 **

അരിക്കുളം - 5 അത്തോളി - 4 ആയഞ്ചേരി - 5 അഴിയൂര്‍ - 3 ബാലുശ്ശേരി - 14 ചക്കിട്ടപ്പാറ - 16 ചങ്ങരോത്ത് - 1 ചാത്തമംഗലം - 24 ചെക്കിയാട് - 4 ചേളന്നൂര്‍ - 10 ചേമഞ്ചേരി - 9 ചെങ്ങോട്ട്കാവ് - 19 ചെറുവണ്ണൂര്‍ - 1 ചോറോട് - 11 എടച്ചേരി - 8 ഏറാമല - 4 ഫറോക്ക് - 13 കടലുണ്ടി - 19 കക്കോടി - 10 കാക്കൂര്‍ - 8 കാരശ്ശേരി - 3 കട്ടിപ്പാറ - 17 കാവിലുംപാറ - 13 കായക്കൊടി - 5 കായണ്ണ - 3 കീഴരിയൂര്‍ - 15 കിഴക്കോത്ത് - 9 കോടഞ്ചേരി - 32 കൊടിയത്തൂര്‍ - 17 കൊടുവള്ളി - 7 കൊയിലാണ്ടി - 45 കൂടരഞ്ഞി - 6 കൂരാച്ചുണ്ട് - 4 കൂത്താളി - 2 കോട്ടൂര്‍ - 6 കോഴിക്കോട് കോര്‍പ്പറേഷന്‍ - 215 കുന്ദമംഗലം - 15 കുന്നുമ്മല്‍ - 0 കുരുവട്ടൂര്‍ - 4 കുറ്റ്യാടി - 5 മടവൂര്‍ - 12 മണിയൂര്‍ - 14 മരുതോങ്കര - 2 മാവൂര്‍ - 7 മേപ്പയ്യൂര്‍ - 7 മൂടാടി - 7 മുക്കം - 26 നാദാപുരം - 3 നടുവണ്ണൂര്‍ - 6 നന്‍മണ്ട - 3 നരിക്കുനി - 15 നരിപ്പറ്റ - 4 നൊച്ചാട് - 13 ഒളവണ്ണ - 12 ഓമശ്ശേരി - 21 ഒഞ്ചിയം - 15 പനങ്ങാട് - 10 പയ്യോളി - 18 പേരാമ്പ്ര - 3 പെരുമണ്ണ - 5 പെരുവയല്‍ - 10 പുറമേരി - 4 പുതുപ്പാടി - 9 രാമനാട്ടുകര - 12 തലക്കുളത്തൂര്‍ - 2 താമരശ്ശേരി - 19 തിക്കോടി - 11 തിരുവള്ളൂര്‍ - 4 തിരുവമ്പാടി - 10 തൂണേരി - 1 തുറയൂര്‍ - 8 ഉള്ള്യേരി - 7 ഉണ്ണികുളം - 7 വടകര - 25 വളയം - 5 വാണിമേല്‍ - 3 വേളം - 4 വില്യാപ്പള്ളി - 22

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6242/kovid-updation-in-vatakara-20-10-2021)