---
title: "സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരേ ബഹുജന കൺവെൻഷൻ "
english_title: "Universal Convention against Denial of Freedom of Movement"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62427/universal-convention-against-denial-of-freedom-of-movement"
published_at: "2022-08-18T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fdc0c7b18ef_convention.jpg"
keywords: []
---

# സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരേ ബഹുജന കൺവെൻഷൻ 

> **Lead Summary:** **അഴിയൂർ: **രജിസ്ട്രാർ ഓഫീസ് -വില്ലേജ് ഓഫീസ് റോഡ് പി.ഡബ്ള്യൂ.ഡി. റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗം ബൈപ്പാസ് സർവ്വീസ് റോഡ് അടച്ചിട്ട് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരേ ബഹുജന കൺവെൻഷൻ നടത്തി.

## Article Content

**അഴിയൂർ: **രജിസ്ട്രാർ ഓഫീസ് -വില്ലേജ് ഓഫീസ് റോഡ് പി.ഡബ്ള്യൂ.ഡി. റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗം ബൈപ്പാസ് സർവ്വീസ് റോഡ് അടച്ചിട്ട് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരേ ബഹുജന കൺവെൻഷൻ നടത്തി.

അഴിയൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ നാനൂറോളം വീട്ടുകാരുടെയും ചൊക്ളി പഞ്ചായത്ത്, പാനൂർ നഗരസഭ എന്നിവിടങ്ങളിലെ യാത്രക്കാരുടെയും ഏക ആശ്രയവുമാണ് ഈ റോഡ്. കൺവെൻഷൻ മുൻ പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

രമ്യ കാരോടി അധ്യക്ഷയായി. സുജിത്ത് , കെ. സുകുമാരൻ, ജയരാജൻ , കെ.പി.പ്രീജിത്ത്, നാസർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62427/universal-convention-against-denial-of-freedom-of-movement)