---
title: "രുചിയും ആരോഗ്യവും; ഔഷധക്കഞ്ഞി വിളമ്പി മുട്ടുങ്ങൽ സൗത്ത് യു.പി.സ്കൂൾ "
english_title: "Taste and Health; Medicinal kanji served at Muttungal South UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62435/taste-and-health-medicinal-kanji-served-at-muttungal-south-up-school"
published_at: "2022-08-18T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fdcfeb56479_oushadha_kanji.jpg"
keywords: []
---

# രുചിയും ആരോഗ്യവും; ഔഷധക്കഞ്ഞി വിളമ്പി മുട്ടുങ്ങൽ സൗത്ത് യു.പി.സ്കൂൾ 

> **Lead Summary:** **ചോറോട്:** കർക്കടകമാസത്തിലെ എല്ലാദിവസവും കുട്ടികൾക്ക് ഔഷധക്കഞ്ഞി വിളമ്പി മുട്ടുങ്ങൽ സൗത്ത് യു.പി.സ്കൂൾ. ഇടവേള ഭക്ഷണമായാണ്‌ ഒരുമാസം കഞ്ഞി നൽകിയത്.

## Article Content

**ചോറോട്:** കർക്കടകമാസത്തിലെ എല്ലാദിവസവും കുട്ടികൾക്ക് ഔഷധക്കഞ്ഞി വിളമ്പി മുട്ടുങ്ങൽ സൗത്ത് യു.പി.സ്കൂൾ. ഇടവേള ഭക്ഷണമായാണ്‌ ഒരുമാസം കഞ്ഞി നൽകിയത്.

വൻപയർ, കടല, ചെറുപയർ, മുതിര, ഉഴുന്ന്, മുത്താറി, കുത്തരി, ഗോതമ്പ്, ഉലുവ, വെല്ലം, തേങ്ങാപാൽ, ജീരകം, ഏലക്കായ എന്നീ ധാന്യങ്ങളും ചേരുവകളും ചേർത്താണ് കഞ്ഞി തയ്യാറാക്കിയത്.

ഒമ്പതുവർഷമായി തുടർന്നുവരുന്നതാണീ പതിവ്. ഈ വർഷത്തെ ഔഷധക്കഞ്ഞി വിതരണം .വാർഡംഗം വി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.പി. രജീഷ്, പ്രധാനാധ്യാപിക കെ. ജീജ, സ്റ്റാഫ് സെക്രട്ടറി സുബുലു സലാം, പങ്കജം, സോഫിയ, ധർമസുധ എന്നിവർ നേതൃത്വം നൽകി.

**അഴിയൂർ: **രജിസ്ട്രാർ ഓഫീസ് -വില്ലേജ് ഓഫീസ് റോഡ് പി.ഡബ്ള്യൂ.ഡി. റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗം ബൈപ്പാസ് സർവ്വീസ് റോഡ് അടച്ചിട്ട് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരേ ബഹുജന കൺവെൻഷൻ നടത്തി.

അഴിയൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ നാനൂറോളം വീട്ടുകാരുടെയും ചൊക്ളി പഞ്ചായത്ത്, പാനൂർ നഗരസഭ എന്നിവിടങ്ങളിലെ യാത്രക്കാരുടെയും ഏക ആശ്രയവുമാണ് ഈ റോഡ്. കൺവെൻഷൻ മുൻ പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

രമ്യ കാരോടി അധ്യക്ഷയായി. സുജിത്ത് , കെ. സുകുമാരൻ, ജയരാജൻ , കെ.പി.പ്രീജിത്ത്, നാസർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62435/taste-and-health-medicinal-kanji-served-at-muttungal-south-up-school)