---
title: "സിയാ ഫാത്തിമയ്ക്കായ് ക്രേഷ് മുക്കിൽ പ്രവർത്തിക്കുന്ന യുവജന കലാ സാംസ്‌കാരിക വേദിയും "
english_title: "and a youth arts and culture venue operating at Zia Fatimakai Kresh Muk"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62453/and-a-youth-arts-and-culture-venue-operating-at-zia-fatimakai-kresh-muk"
published_at: "2022-08-18T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fddac0ef851_siya_fathi.jpg"
keywords: []
---

# സിയാ ഫാത്തിമയ്ക്കായ് ക്രേഷ് മുക്കിൽ പ്രവർത്തിക്കുന്ന യുവജന കലാ സാംസ്‌കാരിക വേദിയും 

> **Lead Summary:** **വടകര: **അപൂർവ്വ രോഗമായ എസ് എം എ രോഗം ബാധിച്ച കുരിക്കിലാടുള്ള സിയാ ഫാത്തിമയ്ക്ക് മരുന്നിനാവശ്യമായ 18 കോടി സമാഹരണയജ്ഞത്തിൽ കുരിക്കിലാട് ക്രേഷ് മുക്കിൽ പ്രവർത്തിക്കുന്ന യുവജന കലാ സാംസ്‌കാരിക വേദിയും പങ്കാളികളായി.

## Article Content

**വടകര: **അപൂർവ്വ രോഗമായ എസ് എം എ രോഗം ബാധിച്ച കുരിക്കിലാടുള്ള സിയാ ഫാത്തിമയ്ക്ക് മരുന്നിനാവശ്യമായ 18 കോടി സമാഹരണയജ്ഞത്തിൽ കുരിക്കിലാട് ക്രേഷ് മുക്കിൽ പ്രവർത്തിക്കുന്ന യുവജന കലാ സാംസ്‌കാരിക വേദിയും പങ്കാളികളായി.

ആഗസ്ത് 11ന്  കോഴിക്കോട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഗീത പരിപാടി അവതരിപ്പിച്ചു കിട്ടിയ 1,90,409. രൂപയുടെ ചെക്കും,13000 രുപയ്ക്കു മുകളിൽ ഗുഗിൽ പേ വഴിയും ചികിത്സാ കമ്മറ്റിക്കു കൈ മാറി.

സഹായ ധനം ചോറോട് ഗ്രാമപഞ്ചായത് പ്രസിഡന്റ്റും, ചികിത്സാ കമ്മിറ്റി ചെയർമാനുമായ ചന്ദ്രശേഖരൻ മാസ്റ്റർ, ജനറൽ കൺവീനർ കെ.പി അസിസ് എന്നിവർ ഏറ്റുവാങ്ങി .

ബ്ലോക്ക് മെമ്പർ സൗമ്യ, വാർഡ് മെമ്പർമാരായ, പി ലിസി, നാരായണൻ മാസ്റ്റർ, സനൽകുമാർ, പ്രസാദ് വിലങ്ങിൽ, കമ്മിറ്റി മെമ്പർമാരായ അനീഷ്, പ്രശാന്ത്, ബാബു സിപി, പവിത്രൻ പല്ലവി മധു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62453/and-a-youth-arts-and-culture-venue-operating-at-zia-fatimakai-kresh-muk)