---
title: "പുഞ്ചിരി അയൽപക്കവേദി പൊതുയോഗവും അവാർഡ് ദാനവും "
english_title: "Smile Neighborhood Public Meeting and Award Presentation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62496/smile-neighborhood-public-meeting-and-award-presentation"
published_at: "2022-08-18T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fdf9814356b_punchiri_ayalpakkam.jpg"
keywords: []
---

# പുഞ്ചിരി അയൽപക്കവേദി പൊതുയോഗവും അവാർഡ് ദാനവും 

> **Lead Summary:** **ഒഞ്ചിയം: **കെ ടി ബസാർ പുഞ്ചിരി അയൽപക്കവേദി വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുമുള്ള ക്യാഷ് അവാർഡ് വിതരണവും മെമൻ്റോ സമർപ്പണവും നടത്തി.

## Article Content

**ഒഞ്ചിയം: **കെ ടി ബസാർ പുഞ്ചിരി അയൽപക്കവേദി വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുമുള്ള ക്യാഷ് അവാർഡ് വിതരണവും മെമൻ്റോ സമർപ്പണവും നടത്തി.

പൊതുയോഗം ഉദ്ഘാടനവും  എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പാർവ്വതിക്ക് ക്യാഷ് അവാർഡ് വിതരണവും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ഗിരിജ നിർവ്വഹിച്ചു.

അയൽപക്ക വേദിയിൽ നിന്നും പ്ലസ് ടുവിന് മികച്ച വിജയം കൈവരിച്ച മൂന്ന് വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം വി ആർ പത്മിനി, ചന്ദ്രൻ കുനിയിൽ, രാധ ഇല്ലത്ത് തുടങ്ങിയവരും എൽ എൽ എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥിക്ക് ഉപഹാര സമർപ്പണം ഗോവിന്ദൻ ഇല്ലത്ത് നിർവഹിച്ചു.

ദിനേശൻ വാപ്രത്ത് അധ്യക്ഷ വഹിച്ച യോഗത്തിൽ പ്രൊഫ. എം. പി. രാജൻ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന നൂതന പരിഷ്ക്കാരങ്ങൾ, പുതിയ വിദ്യാഭ്യാസ നയം, തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളുടെ പ്രസക്തി എന്നിവയെപ്പറ്റി പ്രൊഫ.എം.പി. രാജൻ മുഖ്യ പ്രഭാഷണത്തിൽ വിശദീകരിച്ചു. അഡ്വ. സുഭാഷ് ചന്ദ്രബോസ് ആശംസ അറിയിച്ചു. റീന വാപ്ര ത്ത് സ്വാഗതവും ബാബു കെ. ടി. കെ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62496/smile-neighborhood-public-meeting-and-award-presentation)