---
title: "സ്ത്രീശാക്തീകരണം; ആഭരണ നിർമാണത്തിൽ ആറ് മാസത്തെ കോഴ്‌സ് "
english_title: "Women Empowerment; Six months course in jewelery making"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62508/women-empowerment-six-months-course-in-jewelery-making"
published_at: "2022-08-18T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe039d6dd31_apply.jpg"
keywords: []
---

# സ്ത്രീശാക്തീകരണം; ആഭരണ നിർമാണത്തിൽ ആറ് മാസത്തെ കോഴ്‌സ് 

> **Lead Summary:** **മാഹി : **പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയുടെ മാഹി സെന്ററിൽ സ്ത്രീകൾക്കായി വസ്ത്ര ആഭരണ നിർമ്മാണം വിഷയമാക്കികൊണ്ടുള്ള ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

## Article Content

**മാഹി : **പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയുടെ മാഹി സെന്ററിൽ സ്ത്രീകൾക്കായി വസ്ത്ര ആഭരണ നിർമ്മാണം വിഷയമാക്കികൊണ്ടുള്ള ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

സ്വയംപര്യാപ്തതയിലൂടെ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയുള്ള ഈ കോഴ്‌സിന് അടിസ്ഥാന യോഗ്യത എസ് എസ് എൽ സി അഥവാ പത്താം തരമാണ്. പ്രായപരിധിയില്ല.

വീട്ടമ്മമാർക്ക് സ്വയം തൊഴിൽ സാധ്യമാക്കുക്കുന്നതിലൂടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം ലക്ഷമാക്കിയാണ് ഈ കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്.

അപേക്ഷിക്കുന്നതിനായി [https://puccmaheadm.samarth.edu.in/](https://puccmaheadm.samarth.edu.in/) ലിങ്കിൽ അമർത്തുക.

കോഴ്‌സിനെപറ്റിയുള്ള വിശദവിവരങ്ങൾക്കായി ഫോൺ: 9207982622, 9495720870.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62508/women-empowerment-six-months-course-in-jewelery-making)