---
title: "കുടുംബശ്രീ ലിങ്കേജ് വായ്പ"
english_title: "Kudumbashree Linkage Loan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62521/kudumbashree-linkage-loan"
published_at: "2022-08-18T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe0a2d5ed61_loan.jpg"
keywords: []
---

# കുടുംബശ്രീ ലിങ്കേജ് വായ്പ

> **Lead Summary:** **വടകര: **ഓണത്തിന്റെ ഭാഗമായി കേരള ഗ്രാമീൺബാങ്ക് വിവിധ സി.ഡി.എസ്. കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് നഗരസഭ, പഞ്ചായത്ത് വാർഡ് തലങ്ങളിൽ ലിങ്കേജ് വായ്പാ അപേക്ഷ സ്വീകരിച്ച് വിതരണം ചെയ്യും.

## Article Content

**വടകര: **ഓണത്തിന്റെ ഭാഗമായി കേരള ഗ്രാമീൺബാങ്ക് വിവിധ സി.ഡി.എസ്. കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് നഗരസഭ, പഞ്ചായത്ത് വാർഡ് തലങ്ങളിൽ ലിങ്കേജ് വായ്പാ അപേക്ഷ സ്വീകരിച്ച് വിതരണം ചെയ്യും.

ലിങ്കേജ് ലോണുകളുടെ പരിധി 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. ഒരു അംഗത്തിന് രണ്ടുലക്ഷംരൂപ കിട്ടും. ഫോൺ: 9400999249.

**മാഹി : **പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയുടെ മാഹി സെന്ററിൽ സ്ത്രീകൾക്കായി വസ്ത്ര ആഭരണ നിർമ്മാണം വിഷയമാക്കികൊണ്ടുള്ള ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

സ്വയംപര്യാപ്തതയിലൂടെ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയുള്ള ഈ കോഴ്‌സിന് അടിസ്ഥാന യോഗ്യത എസ് എസ് എൽ സി അഥവാ പത്താം തരമാണ്. പ്രായപരിധിയില്ല.

വീട്ടമ്മമാർക്ക് സ്വയം തൊഴിൽ സാധ്യമാക്കുക്കുന്നതിലൂടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം ലക്ഷമാക്കിയാണ് ഈ കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്.

അപേക്ഷിക്കുന്നതിനായി [https://puccmaheadm.samarth.edu.in/](https://puccmaheadm.samarth.edu.in/) ലിങ്കിൽ അമർത്തുക.

കോഴ്‌സിനെപറ്റിയുള്ള വിശദവിവരങ്ങൾക്കായി ഫോൺ: 9207982622, 9495720870.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62521/kudumbashree-linkage-loan)