---
title: "കർഷകദിനാചരണം; കാർഷിക അനുഭവങ്ങൾ പങ്കുവെച്ച് എ.കെ ഗോപാലൻ "
english_title: "Farmer's Day Celebration; AK Gopalan shared his agricultural experiences"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62529/farmers-day-celebration-ak-gopalan-shared-his-agricultural-experiences"
published_at: "2022-08-18T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe0efb4cb3e_karshakadinacharanam.jpg"
keywords: []
---

# കർഷകദിനാചരണം; കാർഷിക അനുഭവങ്ങൾ പങ്കുവെച്ച് എ.കെ ഗോപാലൻ 

> **Lead Summary:** **തിരുവള്ളൂർ: **തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് എഫ്.എം. മുനീർ അധ്യക്ഷത വഹിച്ചു.

## Article Content

**തിരുവള്ളൂർ: **തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് എഫ്.എം. മുനീർ അധ്യക്ഷത വഹിച്ചു.

മുതിർന്ന കർഷകൻ എ.കെ ഗോപാലൻ കാർഷിക അനുഭവങ്ങൾ പങ്കുവെച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, കെ.വി.ഷഹനാസ്, പി.അബ്ദുറഹ്മാൻ , പി.സി. ഹാജറ, ഗോപീ നാരായണൻ, പി.പി.രാജൻ, ആർ.രാമകൃഷ്ണൻ , ആർ.കെ.മുഹമ്മദ്, എം.സി. പ്രേമചന്ദ്രൻ ,എം.ടി. രാജൻ, എം.ചന്ദ്രശേഖരൻ ,കെ.കെ.മോഹനൻ , ബാലകൃഷ്ണൻ മഠത്തിൽ, കൃഷി ഓഫീസർ അഖില, പ്രസംഗിച്ചു. മികച്ച കർഷകർക്ക് ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62529/farmers-day-celebration-ak-gopalan-shared-his-agricultural-experiences)