---
title: "ഭക്തിനിർഭരമായി വടകര നഗരം: വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളുമായി ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര "
english_title: "Vadakara city with devotion: Sri Krishna Jayanti Sobhayatra with musical performances and stills"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62600/vadakara-city-with-devotion-sri-krishna-jayanti-sobhayatra-with-musical-performances-and-stills"
published_at: "2022-08-18T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe5b00a5e88_sreekrishnajayandhi.jpg"
keywords: []
---

# ഭക്തിനിർഭരമായി വടകര നഗരം: വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളുമായി ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര 

> **Lead Summary:** **വടകര: **ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് വടകരയിൽ വിവിധ ഇടങ്ങളിൽ പരിപാടികൾ നടന്നു. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും കൊണ്ട് വടകര നഗരം ഇന്ന് ഭക്തിനിർഭരമായി.ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.

## Article Content

**വടകര: **ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് വടകരയിൽ വിവിധ ഇടങ്ങളിൽ പരിപാടികൾ നടന്നു. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും കൊണ്ട് വടകര നഗരം ഇന്ന് ഭക്തിനിർഭരമായി.ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഭഗവാൻ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്‌ണൻ. വടകരയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

ശോഭയാത്രയിൽ കൃഷ്ണന്റെ വേഷമണിഞ്ഞ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും ചേർന്നതോടെ കൂടുതൽ ഭക്തി സാന്ദ്രമായി.കേരളീയ വേഷമണിഞ്ഞ അമ്മമാരും താലപ്പൊലിയേന്തിയ പെൺകുട്ടികളും ഗോപിക നൃത്തവും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62600/vadakara-city-with-devotion-sri-krishna-jayanti-sobhayatra-with-musical-performances-and-stills)