---
title: "ഇനി ആറ് വരെ; തുറയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി "
english_title: "Now till six; Thurayur gram panchayat primary health center became family health center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62752/now-till-six-thurayur-gram-panchayat-primary-health-center-became-family-health-center"
published_at: "2022-08-19T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff4cc48a7e0_tp_.jpg"
keywords: []
---

# ഇനി ആറ് വരെ; തുറയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി 

> **Lead Summary:** **തുറയൂർ :** ഇനി വൈകിട്ട് ആറ് മണി വരെ ചികിത്സ ലഭിക്കും. കേരള സർക്കാരിന്റെ നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായി തുറയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി.

## Article Content

**തുറയൂർ :** ഇനി വൈകിട്ട് ആറ് മണി വരെ ചികിത്സ ലഭിക്കും. കേരള സർക്കാരിന്റെ നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായി തുറയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി.

ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എംഎൽഎ ടി.പി.രാമകൃഷ്ണൻ ശിലാഫലകം അനാഛാദനം ചെയ്തു.കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തുറയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബീൻരാജ് കെ കെ സ്വാഗതവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ് അധ്യക്ഷനുമായി.

മെഡിക്കൽ ഓഫീസർ ഡോ.റബീന മറിയം റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ, മേലടി ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിപിന, ബ്ലോക്ക് മെമ്പർ ബാലൻ, വാർഡ് മെമ്പർ ശ്രീകല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കൃഷ്ണകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം പി ഷിബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ.ബാലകൃഷ്ണൻ, ശ്രീ.മുനീർ കുളങ്ങര , വി വി അമ്മദ് മാസ്റ്റർ, ജയരാജൻ, കെ ടി ഹരിഷ്, ശ്രീനിവാസൻ കൊടക്കാട് , വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട്‌ കെ.ടി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലാർക്ക് ജയകൃഷ്ണൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62752/now-till-six-thurayur-gram-panchayat-primary-health-center-became-family-health-center)