നിര്‍മ്മാണ മേഖലയില്‍ സാങ്കേതിക പരിശീലനം വടകരയിലും കോഴിക്കോട്ടും ഐഐഐസി സ്‌പോട് അഡ്മിഷന്‍

നിര്‍മ്മാണ മേഖലയില്‍ സാങ്കേതിക പരിശീലനം  വടകരയിലും കോഴിക്കോട്ടും ഐഐഐസി സ്‌പോട് അഡ്മിഷന്‍
Oct 21, 2021 12:22 PM | By Rijil

വടകര: സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍വകുപ്പിനു കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍(ഐഐഐസി)നിലെ തൊഴിലധിഷ്ഠിതപരിശീലനങ്ങളില്‍ ചേരാന്‍ മലബാറുകാര്‍ക്കു പ്രത്യേകസൗകര്യം. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ക്കായി ഒക്‌റ്റോബര്‍ 22നും 23നും വടകരയിലും 24നു കോഴിക്കോട്ടും സ്‌പോട് അഡ്മിഷന്‍ നടത്തും.

മടപ്പള്ളി സ്‌കൂളിനു സമീപം വാഗ്ഭടാനന്ദ ഹാളി(മടിത്തട്ട്)ലാണ് വടകരയിലെ കേന്ദ്രം. കോഴിക്കോട്ടെ റിക്രൂട്ട്‌മെന്റ് കാരപ്പമ്പ് യുഎല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലും. ഡെപ്യൂട്ടി ഡിറക്റ്റര്‍ കമാന്‍ഡര്‍ വിനോദ് ശങ്കര്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ അഫയേഴ്‌സ് മേധാവി ഡോ. പ്രദീപ് സുന്ദരേശന്‍ എന്നിവര്‍ നേതൃത്വം നല്കും. നിര്‍മാണരംഗത്ത് 96 വര്‍ഷം അനുഭവസമ്പത്തുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഐഐഐസിയുടെ നടത്തിപ്പ് ചുമതല.

കോഴ്‌സുകളും ബ്രായ്ക്കറ്റില്‍ അടിസ്ഥാനയോഗ്യതയും ചുവടെ:

മൂന്നു മാസം ദൈര്‍ഘ്യമുള്ള ടെക്‌നിഷ്യന്‍ പരിശീലനപരിപാടികള്‍: പ്ലംബര്‍ ജനറല്‍ ലെവല്‍ 4 (പത്താം ക്ലാസ്സ്), അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ 3 (പത്താം ക്ലാസ്സ്), കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡ് ലബോറട്ടറി ടെക്‌നിഷ്യന്‍ ലെവല്‍ 4 (പത്താം ക്ലാസ്സ്), കണ്‍സ്ട്രക്ഷന്‍ പെയിന്റര്‍ ആന്‍ഡ് ഡെക്കറേറ്റര്‍ ലെവല്‍ 3 (അഞ്ചാം ക്ലാസ്സ്), ബാര്‍ ബെന്‍ഡര്‍ ആന്‍ഡ് സ്റ്റീല്‍ ഫിക്‌സര്‍ (അഞ്ചാം ക്ലാസ്സ്), അസിസ്റ്റന്റ് സര്‍വേയര്‍ (അഞ്ചാം ക്ലാസ്സ്),

ആറു മാസം ദൈര്‍ഘ്യമുള്ള സൂപ്പര്‍വൈസറി പരിശീലന പരിപാടികള്‍ :

ക്വാളിറ്റി ടെക്‌നിഷ്യന്‍ (ഡിപ്ലോമ സിവില്‍), പ്ലംബര്‍ ഫോര്‍മാന്‍ ലെവല്‍ 5 (പ്ലസ് ടു), അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ്/ജിപിഎസ് (സയന്‍സ് ബിരുദം, ബി എ ജോഗ്രഫി, ബി.ടെക് സിവില്‍). ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സൂപ്പര്‍വൈസറി പരിശീലന പരിപാടികള്‍ : അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (പ്ലസ് ടു )

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മാനേജീരിയല്‍ പരിശീലനങ്ങള്‍:

പി ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് (ബി ടെക് സിവില്‍ /ബി ആര്‍ക്ക്), പി ജി ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ((ബി ടെക് സിവില്‍ /ബി ആര്‍ക്ക്), പി ജി ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ് (ബി ടെക് സിവില്‍ /ബി ആര്‍ക്ക്), പ്രൊഫഷണല്‍ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, സൈറ്റ് സൂപ്പര്‍വൈസര്‍ (ബി ടെക് സിവില്‍, ബി ആര്‍ക്ക്), പി ജി ഡിപ്ലോമ ഇന്‍ ഫെസിലിറ്റീസ് ആന്‍ഡ് കോണ്‍ട്രാക്ട് മാനേജ്‌മെന്റ് (ബിരുദം), പി ജി ഡിപ്ലോമ ഇന്‍ റീറ്റെയ്ല്‍ മാനേജ്‌മെന്റ് (ബിരുദം). പ്രവേശനം തേടുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, അഞ്ഞൂറുരൂപ രജിസ്‌ട്രേഷന്‍ ഫീസ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് – 8078980000, 9188524845; വെബ്‌സൈറ്റ് : www.iiic

Technical Training in Construction IIIC Spot Admission at Vadakara and Kozhikode

Next TV

Related Stories
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 19, 2024 10:18 AM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#techFest |ക്വാസോ ലിബറ൦ ടെക് ഫെസ്റ്റ് ആരംഭിച്ചു

Apr 19, 2024 06:42 AM

#techFest |ക്വാസോ ലിബറ൦ ടെക് ഫെസ്റ്റ് ആരംഭിച്ചു

ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മാഗ്നത്തോൺ, എജുക്കേഷ൯ കോൺക്ളെയ് വ്, ഷാ൪ക്ക് ഹണ്ട് എന്നിവ...

Read More >>
#UDF |  എല്ലാവരെയും ശരിയാക്കാം; ഗവ. കോളെജ് അധ്യാപകന്റെ വിദ്വേഷ പോസ്റ്റ്; പരാതി നല്‍കി  യുഡിഎഫ്

Apr 19, 2024 06:13 AM

#UDF | എല്ലാവരെയും ശരിയാക്കാം; ഗവ. കോളെജ് അധ്യാപകന്റെ വിദ്വേഷ പോസ്റ്റ്; പരാതി നല്‍കി യുഡിഎഫ്

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചും അണികളെക്കുറിച്ചും വളരെ മോശം പരാമര്‍ശങ്ങളാണ്...

Read More >>
#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

Apr 18, 2024 11:18 PM

#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന്...

Read More >>
 #Vehicleinspection| ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്:വാഹന പരിശോധന നടത്തി

Apr 18, 2024 07:58 PM

#Vehicleinspection| ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്:വാഹന പരിശോധന നടത്തി

മാഹി റവന്യൂ അധികൃതരും, മാഹി പൊലീസും ചേർന്ന് വടകര എക്സൈസ് സര്‍ക്കിള്‍ ഓഫിസ് മാഹി കോഴിക്കോട് അതിര്‍ത്തി ആയ പൂഴിത്തലയിൽ വെച്ച് വാഹന പരിശോധന...

Read More >>
#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

Apr 18, 2024 02:05 PM

#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

പതിറ്റാണ്ടുകളായി ഈ നാട്ടുകാർ ആവശ്യപ്പെടുന്ന റോഡിന്റെ അനുമതിക്കായി പാർലമെന്റിലും പുറത്തും...

Read More >>
Top Stories