---
title: "കൂട്ട ബലാല്‍സംഗം ;  പ്രതികളെ വടകര  എസ് പി ഓഫീസിലെത്തിച്ചു "
english_title: "Gang rape CASE ; Defendants Vadakara Delivered to SP office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6360/gang-rape-case-defendants-vadakara-delivered-to-sp-office"
published_at: "2021-10-21T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617124e36d45d_PATHIKAL .jpg"
keywords: []
---

# കൂട്ട ബലാല്‍സംഗം ;  പ്രതികളെ വടകര  എസ് പി ഓഫീസിലെത്തിച്ചു 

> **Lead Summary:** **വടകര: ** ജാനകി കാട് വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് 17 വയസ്സുകാരിയെ കൂട്ടബാല്‍സംഗം ചെയ്ത കേസിലെ പ്രതികളെ വടകരയിലെത്തിച്ചു. അടുക്കത്ത് പാറ ചാലില്‍ ഷിബു. ആക്കല്‍ പാലോളി അക്ഷയ് മൊയി ലോത്തറ തെക്കെ പറമ്പത്ത് സായുജ് മൊയിലോത്തറ തമഞ്ഞിമ്മല്‍ രാഹുല്‍ എന്നിവരെയാണ് വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചത്.

## Article Content

**വടകര: ** ജാനകി കാട് വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് 17 വയസ്സുകാരിയെ കൂട്ടബാല്‍സംഗം ചെയ്ത കേസിലെ പ്രതികളെ വടകരയിലെത്തിച്ചു. അടുക്കത്ത് പാറ ചാലില്‍ ഷിബു. ആക്കല്‍ പാലോളി അക്ഷയ് മൊയി ലോത്തറ തെക്കെ പറമ്പത്ത് സായുജ് മൊയിലോത്തറ തമഞ്ഞിമ്മല്‍ രാഹുല്‍ എന്നിവരെയാണ് വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചത്.

രണ്ടാഴ്ച മുമ്പാണ് പ്രണയം നടിച്ച് സായുജ് പെണ്‍കുട്ടിയെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിച്ചതിന് ശേഷം പീഡിപ്പിച്ചെന്നുമാണ് പരാതി.കഴിഞ്ഞ ദിവസംപെണ്‍കുട്ടിയെ സംശയകരമായ സാഹചര്യത്തില്‍ കുറ്റ്യാടി പുഴയോരത്ത് കാണുകയും തുടര്‍ന്ന് നാട്ടുകാര്‍പോലീസില്‍അറിയിക്കുകയുമായിരുന്നു. പോലീസ് ചോദ്യം ചെയ്തതിന് ശേഷമാണ് പീഡന വിവരം അറിയുന്നത്.

ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കുടിക്കാന്‍ നല്‍കിയതായും അതിന് ശേഷമാണ് പീഡനം നല്‍കിയതെന്നും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊ്ല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6360/gang-rape-case-defendants-vadakara-delivered-to-sp-office)