---
title: "എടച്ചേരിയിൽ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച ബസ് തെങ്ങിലിടിച്ചു "
english_title: "In Edachery, a bus that was trying to save a biker crashed into a coconut tree"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/63885/in-edachery-a-bus-that-was-trying-to-save-a-biker-crashed-into-a-coconut-tree"
published_at: "2022-08-24T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63062e6fc2fce_supreme.jpg"
keywords: []
---

# എടച്ചേരിയിൽ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച ബസ് തെങ്ങിലിടിച്ചു 

> **Lead Summary:** **വടകര: **സംസ്ഥാന പാതയിൽ എടച്ചേരി പൊലീസ് സ്റ്റേഷന് സമീപം ബസ് അപകടത്തിൽപ്പെട്ടു. മോട്ടോർ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച ബസ് തെങ്ങിലിടിച്ചു.ഒഴിവായത് വലിയ അപകടം.

## Article Content

**വടകര: **സംസ്ഥാന പാതയിൽ എടച്ചേരി പൊലീസ് സ്റ്റേഷന് സമീപം ബസ് അപകടത്തിൽപ്പെട്ടു. മോട്ടോർ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച ബസ് തെങ്ങിലിടിച്ചു.ഒഴിവായത് വലിയ അപകടം.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ചാറ്റൽ മഴയിൽ തെന്നി നീങ്ങിയ ബസ് തെങ്ങിലിടിച്ച് നിന്നത്. നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല.

വടകരയിൽ നിന്നും തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന സുപ്രിം ബസാണ് അപകട ത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/63885/in-edachery-a-bus-that-was-trying-to-save-a-biker-crashed-into-a-coconut-tree)