---
title: "കൊലക്കേസ് പ്രതി സ്വർണ്ണം വിറ്റ പയ്യോളിയിലെ വ്യാപാരിയുടെ ഫോൺ കസ്റ്റഡിയിൽ "
english_title: "The phone of the Paioli merchant who sold the gold accused in the murder case is in custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/63932/the-phone-of-the-paioli-merchant-who-sold-the-gold-accused-in-the-murder-case-is-in-custody"
published_at: "2022-08-25T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6306c49228b7a_arshad.jpg"
keywords: []
---

# കൊലക്കേസ് പ്രതി സ്വർണ്ണം വിറ്റ പയ്യോളിയിലെ വ്യാപാരിയുടെ ഫോൺ കസ്റ്റഡിയിൽ 

> **Lead Summary:** **വടകര:** ലഹരി വസ്തുക്കൾ വാങ്ങാൻ കൊലക്കേസ് പ്രതി സ്വർണ്ണം വിറ്റ പയ്യോളിയിലെ വ്യാപാരിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ. കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവ് കൊലപ്പെട്ട കേസിലെ പ്രതി അയനിക്കാട് മഠത്തിൽ മുക്ക് കോലാരിക്കണ്ടി കോഴിത്തട്ടതാഴ അർഷാദിനെ തെളിവെടുപ്പിനായി ഇന്നലെ പോലീസ് പയ്യോളിയിൽ കൊണ്ടുവന്നിരുന്നു.

## Article Content

**വടകര:** ലഹരി വസ്തുക്കൾ വാങ്ങാൻ കൊലക്കേസ് പ്രതി സ്വർണ്ണം വിറ്റ പയ്യോളിയിലെ വ്യാപാരിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ. കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവ് കൊലപ്പെട്ട കേസിലെ പ്രതി അയനിക്കാട് മഠത്തിൽ മുക്ക് കോലാരിക്കണ്ടി കോഴിത്തട്ടതാഴ അർഷാദിനെ തെളിവെടുപ്പിനായി ഇന്നലെ പോലീസ് പയ്യോളിയിൽ കൊണ്ടുവന്നിരുന്നു.

അർഷാദ് നേരത്തെ ജോലിക്കുനിന്ന കൊണ്ടോട്ടിയിലെ ജൂവലറിയിൽനിന്ന് മോഷ്ടിച്ചസ്വർണം പയ്യോളിയിലെ വ്യാപാരിക്കാണ് വിറ്റതെന്നമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. കൊച്ചി ഇൻഫോപാർക്ക് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ബുധനാഴ്ചരാവിലെ പത്തിന് തുടങ്ങിയ തെളിവെടുപ്പ് വൈകുന്നേരം വരെനീണ്ടു. ജൂലായ് 14-നാണ് മൂന്നുപവന്റെ ആഭരണവുമായി ബസ് സ്റ്റാൻഡിന് മുന്നിലെ ധനകാര്യസ്ഥാപനത്തിൽ എത്തുന്നത്. സമീപത്തെ സ്വർണപ്പണിക്കാരനെ വിളിച്ച് ധനകാര്യസ്ഥാപനക്കാർ ആഭരണം പരിശോധിച്ചെങ്കിലും അർഷാദ് അവിടെ പണയംവെച്ചില്ല.

പിന്നീട് ആ സ്വർണപ്പണിക്കാരന്റെ കടയിൽ പോയി അത് വിറ്റു. ഒരു ലക്ഷത്തി പതിനായിരം രൂപയും വാങ്ങി. സ്വർണ വ്യാപാരിയുടെ ഫോൺ ഉൾപ്പെടെയുള്ള രേഖകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ പണം ഉപയോഗിച്ചാണ് പ്രതി ലഹരി വസ്തു വാങ്ങിയതെന്നാണ് പോലീസ് കണ്ടെത്തിയത്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അർഷാദും മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് സജീവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

അർഷാദ് പിടിയിലാവുന്നതിന്റെ തലേദിവസം കോഴിക്കോട് എത്തിയ സ്ഥലങ്ങളിലും പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടയിൽ അർഷാദിന്റെ പിതാവ് തെളിവെടുപ്പിനിടെ മകനെ കാണാൻ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/63932/the-phone-of-the-paioli-merchant-who-sold-the-gold-accused-in-the-murder-case-is-in-custody)