---
title: "'മൂന്ന്  ഹൃദയങ്ങള്‍'  എം കെ അശ്വതിയുടെ കവിതാ  സമാഹാരം പ്രകാശനം 23 ന്"
english_title: "MK Ashwathy's collection of poems releasing on 23rd"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6411/mk-ashwathys-collection-of-poems-released-on-23rd"
published_at: "2021-10-21T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61715617018ed_ASWTHI MK 2 .jpg"
keywords: []
---

# 'മൂന്ന്  ഹൃദയങ്ങള്‍'  എം കെ അശ്വതിയുടെ കവിതാ  സമാഹാരം പ്രകാശനം 23 ന്

> **Lead Summary:** **വടകര: **കാവ്യലോകത്ത് വേറിട്ട ചിന്തകളും ഭാഷ്യങ്ങളുമായി യുവ കവിയത്രി എം കെ അശ്വതിയുടെ 'മൂന്ന് ഹൃദയങ്ങള്‍' കവിതാ സമാഹാരം 23 ന് പ്രകാശനം ചെയ്യും. 23 ന് വൈകീട്ട് 3 മണിക്ക് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഹാള്‍ വേദിയാകുന്ന പരിപാടിയില്‍ കവി വീരാന്‍ കുട്ടി പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. ചോറോട് വൈക്കിലിശ്ശേരി സ്വദേശിനിയായ അശ്വതി നാദാപുരം എംഇടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപികയാണ്. 

## Article Content

**വടകര: **കാവ്യലോകത്ത് വേറിട്ട ചിന്തകളും ഭാഷ്യങ്ങളുമായി യുവ കവിയത്രി എം കെ അശ്വതിയുടെ 'മൂന്ന് ഹൃദയങ്ങള്‍' കവിതാ സമാഹാരം 23 ന് പ്രകാശനം ചെയ്യും. 23 ന് വൈകീട്ട് 3 മണിക്ക് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഹാള്‍ വേദിയാകുന്ന പരിപാടിയില്‍ കവി വീരാന്‍ കുട്ടി പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. ചോറോട് വൈക്കിലിശ്ശേരി സ്വദേശിനിയായ അശ്വതി നാദാപുരം എംഇടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപികയാണ്. 

നന്ദനന്‍ മുള്ളമ്പത്ത് പുസ്തകം ഏറ്റുവാങ്ങും. കടലൂര്‍ കവിതകളുടെ എഴുത്തുകാരന്‍ ,സോമന്‍ കടലൂര്‍ പുസ്തക പരിചയം നടത്തും.

**മനുഷ്യനന്മയാണ് അശ്വതിയുടെ കവിതയില്‍ നിറഞ്ഞ് നില്‍ക്കുന്നത് - ശിവദാസ് പുറമേരി****

ആത്യന്തികമായ മനുഷ്യനന്മയാണ് അശ്വതിയുടെ കവിതയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടിയിലൂടെയുള്ള സഞ്ചാരമാണ് കവിക്ക് ഏറെയിഷ്ടം. സന്തോഷും ദുഖവും ഒരുപോലെ ഭക്ഷിക്കുന്നവളാണ് താന്നെന്നും അങ്ങനെയാരു മിശ്രഭുക്കായത് കൊണ്ടാണ് അവരെന്നെ മനുഷ്യനെന്ന് വിളിക്കുന്നതെന്നും അശ്വതി എഴുതുമ്പോള്‍ കവിത വളരെയേറെ ലളിതമാവുകയും അതേ സമയം കനമുള്ള ഒരു കാവ്യാനുഭവമായി മാറുകയും ചെയ്യുന്നു. **

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6411/mk-ashwathys-collection-of-poems-released-on-23rd)