---
title: "കടൽ നീന്തി ഷൈജു എത്തി; അച്യുതനെയും അസീസിനെയും രക്ഷിക്കാനായില്ല"
english_title: "Shiju arrived by swimming the sea; Achyutan and Aziz could not be saved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64144/shiju-arrived-by-swimming-the-sea-achyutan-and-aziz-could-not-be-saved"
published_at: "2022-08-25T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63079c2de47b5_vadakara_death.jpg"
keywords: []
---

# കടൽ നീന്തി ഷൈജു എത്തി; അച്യുതനെയും അസീസിനെയും രക്ഷിക്കാനായില്ല

> **Lead Summary:** **വടകര: **ജീവന് വേണ്ടി പിടയുന്ന സഹപ്രവർത്തകരെ രക്ഷിക്കണമെന്ന് അലറി കരഞ്ഞ് കടൽ നീന്തിയെത്തിയ ഷൈജു പറഞ്ഞെങ്കിലും അച്യുതനെയും അസീസിനെയും രക്ഷിക്കാനായില്ല.

## Article Content

**വടകര: **ജീവന് വേണ്ടി പിടയുന്ന സഹപ്രവർത്തകരെ രക്ഷിക്കണമെന്ന് അലറി കരഞ്ഞ് കടൽ നീന്തിയെത്തിയ ഷൈജു പറഞ്ഞെങ്കിലും അച്യുതനെയും അസീസിനെയും രക്ഷിക്കാനായില്ല.

ചോമ്പാലിൽ നിന്നു മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് രണ്ട് ജീവൻ പൊലിഞ്ഞു. മൂന്നുപേർ ഉണ്ടായിരുന്ന വള്ളത്തിൽ നിന്നും നിന്നും ഒരാൾ നീന്തി രക്ഷപ്പെടുകയായിരുന്നു. 

മാടാക്കര സ്വദേശി അച്യുതൻ, പൂഴിത്തലയിലെ അസീസ് എന്നിവരാണ് മരിച്ചത്. മാടാക്കരയിലെ ഷൈജുവാണ് ആശുപത്രിയിൽ ചികിത്സയിലുളളത് മുട്ടുങ്ങലിൽ നിന്ന് ഏഴു കിലോമീറ്ററോളം അകലെ ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടമുണ്ടായത്.

മൂന്നു പേരാണ് തോണിയിലുണ്ടായിരുന്നത്. ശക്തമായ കാറ്റിൽ മറിഞ്ഞ തോണിയിൽ വെള്ളം കയറിയതിനെ തുടർന്ന് കരയിലേക്ക് നീന്തുകയായിരുന്നു ഇവർ.

മുട്ടുങ്ങൽ ഭാഗത്ത് എത്തിയ ഷൈജുവിനെ നാട്ടുകാർ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹമാണ് കടലിൽ രണ്ടു പേർ കൂടിയുള്ള കാര്യം അറിയിച്ചത്. ഇതു പ്രകാരം മത്സ്യത്തൊഴിലാളികളും നാട്ടുകാരും നടത്തിയ തെരച്ചലിലാണ് ഇവരെ കണ്ടെത്തിയതും ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64144/shiju-arrived-by-swimming-the-sea-achyutan-and-aziz-could-not-be-saved)