---
title: "മാലിന്യ മുക്ത വടകര; യൂത്ത് ബ്രിഗേഡിയന്‍മാരെ നിയമിക്കുന്നു"
english_title: "Youth Brigadiers are recruited in vatakara muncipality "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6425/youth-brigadiers-are-recruited-in-vatakara-muncipality"
published_at: "2021-10-21T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6171614724d75_municippal office .jpg"
keywords: []
---

# മാലിന്യ മുക്ത വടകര; യൂത്ത് ബ്രിഗേഡിയന്‍മാരെ നിയമിക്കുന്നു

> **Lead Summary:** വടകര: വടകര നഗരസഭ സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ 47 വാര്‍ഡുകളിലും 18 നും 35 നും ഇടയില്‍ പ്രായമുളള സന്നദ്ധ സേവകരായ ( 5 വീതം ) യൂത്ത് ബ്രിഗേഡിയന്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഈ മാസം 28 ന് അപേക്ഷിക്കണമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു.

## Article Content

വടകര: വടകര നഗരസഭ സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ 47 വാര്‍ഡുകളിലും 18 നും 35 നും ഇടയില്‍ പ്രായമുളള സന്നദ്ധ സേവകരായ ( 5 വീതം ) യൂത്ത് ബ്രിഗേഡിയന്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഈ മാസം 28 ന് അപേക്ഷിക്കണമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു.

** അതിശക്തമായ മഴക്ക് സാധ്യത ; ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് **

വടകര : ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ഒക്ടോബര്‍ 21) ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവിലുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുകയും താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

24 മണിക്കൂറില്‍ 64.5 മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ജില്ലയില്‍ ഒക്ടോബര്‍ 22,23,25 തിയതികളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6425/youth-brigadiers-are-recruited-in-vatakara-muncipality)