---
title: "സമര രംഗത്ത്; കെ.എസ് ആർ ടി.സി പെൻഷൻകാരുടെ പ്രതിഷേധ പ്രകടനവും ധർണ്ണയും "
english_title: "In the field of struggle; Protest demonstration and dharna by KSRTC pensioners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64314/in-the-field-of-struggle-protest-demonstration-and-dharna-by-ksrtc-pensioners"
published_at: "2022-08-26T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308ada888d7c_ksrtc.jpg"
keywords: []
---

# സമര രംഗത്ത്; കെ.എസ് ആർ ടി.സി പെൻഷൻകാരുടെ പ്രതിഷേധ പ്രകടനവും ധർണ്ണയും 

> **Lead Summary:** **വടകര:** ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടുപോലും കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ചവർക്ക് മാസങ്ങളായി പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ് ആർ ടി.സി പെൻഷൻകാർ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

## Article Content

**വടകര:** ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടുപോലും കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ചവർക്ക് മാസങ്ങളായി പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ് ആർ ടി.സി പെൻഷൻകാർ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

പെൻഷൻകാർക്ക് ജൂലായ്, ആഗസ്ത് ,മാസങ്ങളിലെ പെൻഷൻ ഇതേ വരെ വിതരണം ചെയ്തിട്ടില്ല. കെ.എസ്ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ തൊട്ടിൽപ്പാലം വടകര യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വടകര ബസ്സ് സ്റ്റാൻ്റിൽ പ്രതിഷേധ പ്രകടനവും ധർണ്ണ സമരവും നടത്തി.

പെൻഷൻ പരിഷ്കരണം നടത്തുക. തടഞ്ഞുവച്ച ക്ഷാമാശ്വാസം നൽകുക. ഉത്സവബത്ത കുടിശ്ശിക സഹിതം വിതരണം ചെയ്യുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ സമരം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.കണാരൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് രാജൻ മൂരാട് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.ടി.അശോകൻ, കമ്മിറ്റി അംഗം എം.അശോകൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64314/in-the-field-of-struggle-protest-demonstration-and-dharna-by-ksrtc-pensioners)