---
title: "പുത്തൻ കട; അരയാക്കൂലിൽ റേഷൻ കട പുതിയ കെട്ടിടത്തിലേക്ക് "
english_title: "New shop Ration shop to new building in Arayakul"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64317/new-shop-ration-shop-to-new-building-in-arayakul"
published_at: "2022-08-26T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308af741ea04_bijula.jpg"
keywords: []
---

# പുത്തൻ കട; അരയാക്കൂലിൽ റേഷൻ കട പുതിയ കെട്ടിടത്തിലേക്ക് 

> **Lead Summary:** **വടകര: ** വില്യാപ്പള്ളി പഞ്ചായത്തിലെ അരയാക്കൂൽ താഴ പ്രവർത്തിക്കുന്ന 81 ആം നമ്പർ റേഷൻ കട തൊട്ടടുത്തുതന്നെയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 300 ചതുരസത്രത്തിധികം വലിപ്പമുള്ളതും ചുവരുകൾ ടൈൽ പാകിയ പുതിയ കട ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി കാത്തുനിൽക്കാനും റേഷൻ വാങ്ങാനും കഴിയുന്നതുമാണ് .

## Article Content

**വടകര: ** വില്യാപ്പള്ളി പഞ്ചായത്തിലെ അരയാക്കൂൽ താഴ പ്രവർത്തിക്കുന്ന 81 ആം നമ്പർ റേഷൻ കട തൊട്ടടുത്തുതന്നെയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 300 ചതുരസത്രത്തിധികം വലിപ്പമുള്ളതും ചുവരുകൾ ടൈൽ പാകിയ പുതിയ കട ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി കാത്തുനിൽക്കാനും റേഷൻ വാങ്ങാനും കഴിയുന്നതുമാണ് .

1946 മുതൽ ഈ പ്രദേശത്ത് ഈ റേഷൻകട പ്രവർത്തിക്കുന്നുണ്ട്. വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുള കെ കെ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെഎം മോഹനൻ അദ്ധ്യക്ഷനായി .

താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടിസി ,അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ നിജിൻ ടിവി റേഷനിംഗ് ഇൻസ്പെക്ടർ വിജീഷ് ടി എം എന്നിവർ പങ്കെടുത്തു. ബ്ലോക്ക് മെമ്പർമാരായ ഒ എം ബാബു, റഫീഖ് എം കെ പൊതുപ്രവർത്തകരായ കെ കെ മോഹനൻ, എൻ എം രാജീവൻ, വി കെ ബാലൻ, അനാറത്തു ഹമീദ് , എടക്കുടി മനോജ്, എടലോട്ട് കുമാരൻ എന്നിവർ സംസാരിച്ചു. ലൈസൻസി കെപി ഷൈമി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64317/new-shop-ration-shop-to-new-building-in-arayakul)