---
title: "വടകരയിൽ വീണ്ടും വിദേശ മദ്യ വേട്ട; നാദാപുരം സ്വദേശി പിടിയിൽ "
english_title: "Foreign liquor hunt again in Vadakara; Nadapuram native arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64359/foreign-liquor-hunt-again-in-vadakara-nadapuram-native-arrested"
published_at: "2022-08-26T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308e6e4c23d4_madhyam.jpg"
keywords: []
---

# വടകരയിൽ വീണ്ടും വിദേശ മദ്യ വേട്ട; നാദാപുരം സ്വദേശി പിടിയിൽ 

> **Lead Summary:** **വടകര:** വടകരയിൽ വീണ്ടും അനധികൃത മദ്യക്കടത്ത്.കോഴിക്കോട് ഐ ബി യില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര എക്‌സൈസ് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത് .

## Article Content

**വടകര:** വടകരയിൽ വീണ്ടും അനധികൃത മദ്യക്കടത്ത്.കോഴിക്കോട് ഐ ബി യില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര എക്‌സൈസ് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത് .

ഇന്ന് ഉച്ചയ്ക്ക് നടക്കുതാഴ പരിസരത്ത് കണ്ണൂര്‍ കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പണം ദേശത്ത് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ 6 ലിറ്റർ കെ എസ് ബി സി വിദേശ മദ്യം പിടിച്ചെടുത്തത്.

സംഭവത്തിൽ നാദാപുരം സ്വദേശി തയ്യുള്ളതിൽ വീട്ടിൽ ചെക്കായിയുടെ മകൻ പ്രമോദ് (39)നെ അറസ്റ്റ് ചെയ്തു. KL18 S 8897 നമ്പര്‍ ബൈക്കിലാണ് അനധികൃതമായി മദ്യം കടത്തിയത്. പി ഒ സുനില്‍ കെ ,സി ഇ ഒ മാരായ വിനോദ്, ഷംസുദ്ദീന്‍, ലിനീഷ് പി , മിഥുറാം ഡ്രൈവർ ബബിൻ എന്നിവർ പട്രോളിംഗില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64359/foreign-liquor-hunt-again-in-vadakara-nadapuram-native-arrested)