---
title: "പ്രകാശനം ഇന്ന് വൈകിട്ട് ; 'പൂമാതൈ പൊന്നമ്മ’യുടെ വീരേതിഹാസം ഇനി വിശ്വസാഹിത്യത്തിലും "
english_title: "The release is this evening; The heroism of 'Pumatai Ponnamma' is now also in the world literature"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64416/the-release-is-this-evening-the-heroism-of-pumatai-ponnamma-is-now-also-in-the-world-literature"
published_at: "2022-08-27T10:21:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309a3650e09c_POOMATHI_PONNAMMA.jpg"
keywords: []
---

# പ്രകാശനം ഇന്ന് വൈകിട്ട് ; 'പൂമാതൈ പൊന്നമ്മ’യുടെ വീരേതിഹാസം ഇനി വിശ്വസാഹിത്യത്തിലും 

> **Lead Summary:** **വടകര: ** ഏഴുപതിറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച ‘പൂമാതൈ പൊന്നമ്മ’ നാടൻപാട്ട് കാവ്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം ഇന്ന് വൈകിട്ട്. പൂമാതൈ പൊന്നമ്മയോട് നാടുവാഴിക്ക് തോന്നിയ ആസക്തിയും നാടുവാഴിയെ തിരസ്കരിച്ച പൂമാതൈ പൊന്നമ്മയുടെ ധീരതയും അതിനവർ അനുഭവിക്കേണ്ടിവന്ന ശിക്ഷയും തുടർന്നുള്ള പ്രതികാരവുമെല്ലാം ഉൾക്കൊള്ളുന്ന പൂമാതൈ പൊന്നമ്മയുടെ വീരേതിഹാസം ഇനി വിശ്വസാഹിത്യത്തിലും.

## Article Content

**വടകര: ** ഏഴുപതിറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച ‘പൂമാതൈ പൊന്നമ്മ’ നാടൻപാട്ട് കാവ്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം ഇന്ന് വൈകിട്ട്. പൂമാതൈ പൊന്നമ്മയോട് നാടുവാഴിക്ക് തോന്നിയ ആസക്തിയും നാടുവാഴിയെ തിരസ്കരിച്ച പൂമാതൈ പൊന്നമ്മയുടെ ധീരതയും അതിനവർ അനുഭവിക്കേണ്ടിവന്ന ശിക്ഷയും തുടർന്നുള്ള പ്രതികാരവുമെല്ലാം ഉൾക്കൊള്ളുന്ന പൂമാതൈ പൊന്നമ്മയുടെ വീരേതിഹാസം ഇനി വിശ്വസാഹിത്യത്തിലും.

നാടൻപാട്ടുകളുടെയും നാടോടിവിജ്ഞാനത്തിന്റെയും കുലപതിയായി അറിയപ്പെടുന്ന ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ സമ്പാദിച്ച് വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച ‘പൂമാതൈ പൊന്നമ്മ’ എന്ന നാടൻപാട്ട് കാവ്യമാണ് ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്ത് പ്രസിദ്ധീകരിക്കുന്നത്. ഏഴുപതിറ്റാണ്ട് മുൻപ് പണിക്കോട്ടി ഐക്യകേരള കലാസമിതിയുടെ നേതൃത്വത്തിൽ എം.കെ. പണിക്കോട്ടി എന്ന എം. കേളപ്പൻ മുൻകൈയെടുത്ത് ആദ്യമായി അച്ചടിമഷിപുരണ്ട ഈ നാടൻപാട്ട് കാവ്യം ഇംഗ്ലീഷ് വിവർത്തനത്തോടെ വിശ്വസാഹിത്യത്തിന്റെ ഭാഗമാവും.

പി.എസ്. രാജമോഹനൻ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്തിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം 27-ന് വൈകീട്ട് അഞ്ചുമണിക്ക് പ്രശസ്തസാഹിത്യകാരൻ എം. മുകുന്ദൻ നിർവഹിക്കും. എം. കേളപ്പന്റെ ഭാര്യയും ആദ്യകാല നാടൻപാട്ട് ഗായികയുമായ എം. നാരായണി പുസ്തകം ഏറ്റുവാങ്ങും. പണിക്കോട്ടി റോഡിലെ ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ സ്മാരകഹാളിൽ നടക്കുന്ന ചടങ്ങിൽ ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണസമിതി ചെയർമാൻ ടി. രാജൻ അധ്യക്ഷനാവും.

ഡോ. പി. പവിത്രൻ പുസ്തകപരിചയം നടത്തും. കടത്തനാടിന്റെ അകക്കാമ്പിൽ നൂറ്റാണ്ടുകളായി മുഴങ്ങുന്ന പൂമാതൈ പൊന്നമ്മയുടെ വീറും യാതനകളും പരിഭാഷയിലൂടെ സാഹിത്യത്തിന്റെ പുതിയമേഖലകളിലേക്കും സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും പുതിയ ഭൂപ്രകൃതിയിലേക്കുമുള്ള അതിന്റെ സഞ്ചാരത്തിന് തുടക്കമിടുകയാണ്,

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64416/the-release-is-this-evening-the-heroism-of-pumatai-ponnamma-is-now-also-in-the-world-literature)