---
title: "അതിമാരക മയക്ക്മരുന്ന് ; വടകര പുത്തൂർ സ്വദേശി 24 കാരൻ അറസ്റ്റിൽ "
english_title: "Anti-lethal drugs; A 24-year-old resident of Vadakara Puttur was arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64429/anti-lethal-drugs-a-24-year-old-resident-of-vadakara-puttur-was-arrested"
published_at: "2022-08-27T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309b0919d724_PRATHI_DRUG.jpg"
keywords: []
---

# അതിമാരക മയക്ക്മരുന്ന് ; വടകര പുത്തൂർ സ്വദേശി 24 കാരൻ അറസ്റ്റിൽ 

> **Lead Summary:** **വടകര: **അതിമാരക ലഹരിമരുന്നുമായി കൂരാച്ചുണ്ട് കല്ലാനോട് ഇല്ലിപ്പിലായിയിൽവെച്ച് മൂന്നുയുവാക്കൾ പിടിയിലായതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കൂരാച്ചുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**വടകര: **അതിമാരക ലഹരിമരുന്നുമായി കൂരാച്ചുണ്ട് കല്ലാനോട് ഇല്ലിപ്പിലായിയിൽവെച്ച് മൂന്നുയുവാക്കൾ പിടിയിലായതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കൂരാച്ചുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.

വടകര പുത്തൂർ സ്വദേശി ഫജർഹൗസിൽ അബ്ദുൽ ഫത്താഹി(24)നെയാണ് കൂരാച്ചുണ്ട് സി.ഐ. കെ.പി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി 68.520 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായ യുവാക്കളെ ചോദ്യംചെയ്തതിൽ തങ്ങൾക്ക് ലഹരിമരുന്ന് എത്തിച്ചുതരുന്നത് അബ്ദുൽ ഫത്താഹാണെന്ന് വെളിപ്പെടുത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് എസ്.ഐ. വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64429/anti-lethal-drugs-a-24-year-old-resident-of-vadakara-puttur-was-arrested)