---
title: "എം മുഹമ്മദ് കറാമ അന്തരിച്ചു "
english_title: "M Muhammad Karama passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64466/m-muhammad-karama-passed-away"
published_at: "2022-08-27T13:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309cd7a16627_muhammad_karama.jpg"
keywords: []
---

# എം മുഹമ്മദ് കറാമ അന്തരിച്ചു 

> **Lead Summary:** **വടകര: **മണിയൂരിലെ മത രാഷ്ട്രീയ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന എം. മുഹമ്മദ്, കറാമ (മൊടോങ്കോളി 72) നിര്യാതനായി. ഏറെക്കാലം യു.എ.ഇ. യിലെ കറാമയിൽ ജോലി ചെയ്തിരുന്നു.

## Article Content

**വടകര: **മണിയൂരിലെ മത രാഷ്ട്രീയ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന എം. മുഹമ്മദ്, കറാമ (മൊടോങ്കോളി 72) നിര്യാതനായി. ഏറെക്കാലം യു.എ.ഇ. യിലെ കറാമയിൽ ജോലി ചെയ്തിരുന്നു.

നാട്ടിലെ സാമൂഹിക മേഖലകളിലെ മുൻനിര പ്രവർത്തകനായിരുന്നു. മുസ്‌ലിം ലീഗ് മണിയൂർ പഞ്ചായത്ത് വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു, നിലവിൽ ശാഖ മുസ്ലിംലീഗ് സെക്രട്ടറിയാണ്. മങ്കര സലഫി മസ്ജിദ് സെക്രട്ടറിയും കെ.എൻ.എം. പ്രവർത്തകനും ആണ്. 'കനിവ് മണിയൂരി' ന്റെ സജീവ വളണ്ടിയർ കൂടിയാണ്.

ഭാര്യ: കദീശ.മക്കൾ: റഫീഖ്, റഊഫ്, റാഷിദ്, റഫ്ഹത്ത് (ലെൻസ് ഫെഡ് പയ്യോളി യൂണിറ്റ് ട്രഷറർ). മരുമക്കൾ: താഹിറ (പുതുപ്പണം), റംഷീന (ചേനോളി), ഷാഹിന (തിക്കോടി), ശംസീദ (തിക്കോടി). സഹോദരങ്ങൾ: ഇബ്രാഹീം, യൂസുഫ്, ഖദീജ പരേതനായ അബൂബക്കർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64466/m-muhammad-karama-passed-away)