---
title: "നാടിന് തണലാവാൻ; കോൺഗ്രസ് നിർമ്മിച്ച ജവഹർ ബസ് കാത്തിരിപ്പുകേന്ദ്രം തുറന്നു "
english_title: "To be a shade for the country; Jawahar bus stand built by Congress opened"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64469/to-be-a-shade-for-the-country-jawahar-bus-stand-built-by-congress-opened"
published_at: "2022-08-27T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309cea769c83_praveenkumar.jpg"
keywords: []
---

# നാടിന് തണലാവാൻ; കോൺഗ്രസ് നിർമ്മിച്ച ജവഹർ ബസ് കാത്തിരിപ്പുകേന്ദ്രം തുറന്നു 

> **Lead Summary:** **ചെരണ്ടത്തൂർ: ** കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച ജവഹർ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.സി.സി. പ്രസിഡൻറ് കെ. പ്രവീൺകുമാർ നിർവഹിച്ചു. ചന്ദ്രൻ മൂഴിക്കൽ അധ്യക്ഷനായി. ചെരണ്ടത്തൂർ വാർഡ് കോൺഗ്രസ് കമ്മറ്റിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്.

## Article Content

**ചെരണ്ടത്തൂർ: ** കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച ജവഹർ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.സി.സി. പ്രസിഡൻറ് കെ. പ്രവീൺകുമാർ നിർവഹിച്ചു. ചന്ദ്രൻ മൂഴിക്കൽ അധ്യക്ഷനായി. ചെരണ്ടത്തൂർ വാർഡ് കോൺഗ്രസ് കമ്മറ്റിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്.

എ.ഐ.സി.സി. മെമ്പർ ഡോ. ഹരിപ്രിയ, ഡി.സി.സി. സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, രാജേഷ് കീഴരിയൂർ, അച്ചുതൻ പുതിയെടുത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി. വിശ്വനാഥൻ, എടവത്ത്കണ്ടി കുഞ്ഞിരാമൻ, പി.സി. ഷീബ, പി.എം. അഷറഫ്, കെ.ടി. കുഞ്ഞിരാമൻ, നസീർ മൂഴിക്കൽ, ടി.കെ. ശ്രീജേഷ്, വി.കെ. ഇസ്ഹാഖ്, പി.എം. വേലായുധൻ, ശിവാനന്ദൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64469/to-be-a-shade-for-the-country-jawahar-bus-stand-built-by-congress-opened)