---
title: "ഇന്ത്യ എന്ന സമ്മോഹനമായ ആശയം വീണുടഞ്ഞുകൊണ്ടിരിക്കുകയാണ്- മുല്ലപ്പള്ളി "
english_title: "The hypnotic idea of ​​India is falling apart - Mullapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64473/the-hypnotic-idea-of-india-is-falling-apart-mullapally"
published_at: "2022-08-27T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309d1f59cb14_mullappalli.jpg"
keywords: []
---

# ഇന്ത്യ എന്ന സമ്മോഹനമായ ആശയം വീണുടഞ്ഞുകൊണ്ടിരിക്കുകയാണ്- മുല്ലപ്പള്ളി 

> **Lead Summary:** **വടകര: **വടകരയിലെ ആദ്യകാല കോൺഗ്രസ്‌ നേതാക്കളിൽ പ്രമുഖനായിരുന്ന അഡ്വ. എം കെ പ്രഭാകരന്റെ പതിനൊന്നാം ചരമ വാർഷികം വടകര മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്നു. ചടങ്ങ് മുൻ കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **വടകരയിലെ ആദ്യകാല കോൺഗ്രസ്‌ നേതാക്കളിൽ പ്രമുഖനായിരുന്ന അഡ്വ. എം കെ പ്രഭാകരന്റെ പതിനൊന്നാം ചരമ വാർഷികം വടകര മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്നു. ചടങ്ങ് മുൻ കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഇന്ത്യ എന്ന സമ്മോഹനമായ ആശയം വീണുടഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഭരണഘടന കടുത്ത വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നു. ജനാധിപത്യവും, മതേതരത്വവും, സോഷ്യലിസവും അഗ്നി പരീക്ഷകളിലൂടെ കടന്നു പോകുന്നു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നു.ബഹുസ്വരത കടം കഥയായി മാറുന്നു.സത്യാനന്തരകാലത്ത് അസത്യങ്ങളും നിറം പിടിപ്പിച്ച നുണകളുമാണ് സത്യത്തേക്കാൾ വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതു.

എഴുത്തുകാരും സാംസ്കാരിക നായകന്മാരുമെല്ലാം സത്യം തിരിച്ചറിയാനും ശക്തമായി പ്രതികരിക്കാനും തെയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ വി. കെ. പ്രേമൻ അധ്യക്ഷത വഹിച്ചു.

പി. ഹരീന്ദ്രനാഥ്‌ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ: സി. വത്സലൻ, അഡ്വ: ഇ. നാരായണൻ നായർ, സുനിൽ മടപ്പള്ളി, പുറന്തോടത്തു സുകുമാരൻ, കൂടാളി അശോകൻ,വി. പി ദുൽഖിഫിൽ, അജിത ചീരാം വീട്ടിൽ, അനുസ്മരണ സമിതി കൺവീനർ പി. എം. വിനോദൻ സ്വാഗതവും അനുസ്മരണ സമിതി വൈസ് ചെയർമാൻ ബിജുൽ ആയാടത്തിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64473/the-hypnotic-idea-of-india-is-falling-apart-mullapally)