---
title: "അകം പൊരുൾ; മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃക്യാമ്പ് സംഘാടക സമിതിയായി "
english_title: "internal struggle; Muslim Youth League has become the organizing committee of District Leadership Camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64558/internal-struggle-muslim-youth-league-has-become-the-organizing-committee-of-district-leadership-camp"
published_at: "2022-08-27T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630a1e8cae31a_parakkal_abdhulla.jpg"
keywords: []
---

# അകം പൊരുൾ; മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃക്യാമ്പ് സംഘാടക സമിതിയായി 

> **Lead Summary:** **വടകര:** മുസ്ലിം യൂത്ത് ലീഗ് അകം പൊരുൾ സംഘടനാ ക്യാമ്പയിനിൻ്റെ ഭാഗമായുള്ള നേതൃക്യാമ്പിന് സംഘാടക സമിതിയായി. യുവ വിചാരം സപ്തം: 9, 10 തിയ്യതികളിൽ ഓർക്കാട്ടേരിയിൽനടക്കും. സംഘാടക സമിതി രൂപീകരണ യോഗം മുസ് ലിം ലീഗ് ജില്ലാ ട്രഷറർ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:** മുസ്ലിം യൂത്ത് ലീഗ് അകം പൊരുൾ സംഘടനാ ക്യാമ്പയിനിൻ്റെ ഭാഗമായുള്ള നേതൃക്യാമ്പിന് സംഘാടക സമിതിയായി. യുവ വിചാരം സപ്തം: 9, 10 തിയ്യതികളിൽ ഓർക്കാട്ടേരിയിൽനടക്കും. സംഘാടക സമിതി രൂപീകരണ യോഗം മുസ് ലിം ലീഗ് ജില്ലാ ട്രഷറർ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു.ജന: സെക്രട്ടറി ടി.മൊയ്തീൻകോയ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി എം.പി.ഷാജഹാൻ രൂപരേഖ അവതരിപ്പിച്ചു. എം.സി. വടകര, അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, ഒ.കെ.കുഞ്ഞബ്ദുല്ല മാസ്റ്റർ, പി.പി.ജാഫർ, സി.ജാഫർസാദിഖ്, എം.ആർ.നാസർ, ഒ.പി. മൊയ്തു, വി.അബ്ദുൽ ജലീൽ, ഹാരിസ് കൊത്തിക്കുടി, അഫ്നാസ് ചോറോട്, മൻസൂർ എടവലത്ത്, എം.കെ.സമീർ, എൻ.പി.ഹംസ, മുഹമ്മദ് പുറമേരി, യൂനുസ് രാമത്ത്, മുനീർ പനങ്ങോട്ട് പ്രസംഗിച്ചു.

ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, നിയോജക മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് - മുനിസിപ്പൽ മേഖല പ്രസിഡൻ്റ്, ജന. സിക്രട്ടറിമാർ ഉൾപ്പെടെ 346 അംഗങ്ങളാണ് നേതൃക്യാമ്പിൽ പങ്കെടുക്കുന്നത്.

പാറക്കൽ അബ്ദുല്ല ചെയർമാനും മിസ്ഹബ് കീഴരിയൂർ ജന: കൺവീനറും അഹമ്മദ് പുന്നക്കൽ ട്രഷററും ഷുഹൈബ് കുന്നത്ത് കൺവീനറും ആയി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു. ക്യാമ്പിൻ്റെ ഡയറക്ടറായി ടി.മൊയ്തീൻകോയ യേയും കോഡിനേറ്ററായി എം.പി.ഷാജഹാനെയും തിരഞ്ഞെടുത്തു. ജില്ലാ സിക്രട്ടറി ഷുഹൈബ് കുന്നത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64558/internal-struggle-muslim-youth-league-has-become-the-organizing-committee-of-district-leadership-camp)