---
title: "പ്രവാസി ആദരവ്; നാട്ടിലെ പ്രതിഭകളെ കേരള പ്രവാസി സംഘം ആദരിച്ചു "
english_title: "expatriate respect; The Kerala Pravasi Sangam honored local talent"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64654/expatriate-respect-the-kerala-pravasi-sangam-honored-local-talent"
published_at: "2022-08-28T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630af2b99b40d_Untitled-1.jpg"
keywords: []
---

# പ്രവാസി ആദരവ്; നാട്ടിലെ പ്രതിഭകളെ കേരള പ്രവാസി സംഘം ആദരിച്ചു 

> **Lead Summary:** **ഒഞ്ചിയം :** കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

## Article Content

**ഒഞ്ചിയം :** കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

പ്രവാസ ലോകത്തും നാട്ടിലും സംഗീത രംഗത്ത് മികവ് തെളിയിച്ച ശശി വള്ളിക്കാടിനെയും പ്രളയബാധിത പ്രദേശത്തും ദുരന്ത മേഖലകളിലും നിറ സാന്നിധ്യവുമായ മാളിയക്കൽ പ്രിയേഷ്(ചോമ്പാല)നെയും പ്രവാസികളുടെ പ്രശ്നങ്ങളിൽ ദീർഘ കാലം ഇടപെടുകയും തല മുതിർന്ന നേതാവുമായ എ എം ശങ്കരനെയും ആദരിച്ചു.

നാദാപുരംറോഡ് വാഗ്ഭടാനന്ദ പാർക്കിൽ നടന്ന അനുമോദന, ആദരിക്കൽ ചടങ്ങ് മുൻ സംസ്ഥാന യുവജന കമ്മീഷൻ അംഗം ടി പി ബിനീഷ് ഉദ്ഘടനം ചെയ്തു. കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയ പ്രസിഡണ്ട്‌ ശശി പറമ്പത്ത് അധ്യക്ഷനായി.

ലോക കേരള സഭ അംഗവും ബഹറിൻ പ്രതിഭ മുഖ്യ രക്ഷധികാരിയുമായ സി വി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. കെ എം സത്യൻ മാസ്റ്റർ, ഖാദർ ഹാജി, വിമല നാരായണൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി എച്ച് വിജയൻ സ്വാഗതവും,ഗിരീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64654/expatriate-respect-the-kerala-pravasi-sangam-honored-local-talent)