---
title: "വടകരയിൽ മേൽക്കൂര തകർത്ത് മോഷണം"
english_title: "Theft by breaking roof in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6468/theft-by-breaking-roof-in-vadakara"
published_at: "2021-10-21T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61719857bf501_theft.jpg"
keywords: []
---

# വടകരയിൽ മേൽക്കൂര തകർത്ത് മോഷണം

> **Lead Summary:** **വടകര : **വടകരയിൽ മേൽക്കൂര തകർത്ത് മോഷണം. മുനിസിപ്പൽ റോഡിലെ കെ എൻ ഓൾഡ് മെറ്റൽസിലാണ് സംഭവം. കടയുടെ പിറക് വശത്തെ ഓട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയതെന്ന് കരുതുന്നു.ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. വൈകീട്ട് കട അടച്ചതിന് ശേഷം ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നതെന്ന് കട ഉടമ പറഞ്ഞു. കടയിലെ മേശയിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. 25000 രൂപ മോഷണം പോയിട്ടുണ്ട്. വടകര പൊലീസ് സ്ഥലത്തെത്തി.

## Article Content

**വടകര : **വടകരയിൽ മേൽക്കൂര തകർത്ത് മോഷണം. മുനിസിപ്പൽ റോഡിലെ കെ എൻ ഓൾഡ് മെറ്റൽസിലാണ് സംഭവം. കടയുടെ പിറക് വശത്തെ ഓട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയതെന്ന് കരുതുന്നു.ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. വൈകീട്ട് കട അടച്ചതിന് ശേഷം ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നതെന്ന് കട ഉടമ പറഞ്ഞു. കടയിലെ മേശയിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. 25000 രൂപ മോഷണം പോയിട്ടുണ്ട്. വടകര പൊലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6468/theft-by-breaking-roof-in-vadakara)