---
title: "എം ഗിരീഷ് നയിക്കും; പ്രതിസന്ധി പരിഹരിക്കണമെന്ന് നിർമാണത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം "
english_title: "It will be directed by M Girish; The District Conference of the Construction Workers Union wants to resolve the crisis"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64801/it-will-be-directed-by-m-girish-the-district-conference-of-the-construction-workers-union-wants-to-resolve-the-crisis"
published_at: "2022-08-29T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c44f45da01_m_gireesh.jpg"
keywords: []
---

# എം ഗിരീഷ് നയിക്കും; പ്രതിസന്ധി പരിഹരിക്കണമെന്ന് നിർമാണത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം 

> **Lead Summary:** **വടകര: **അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിച്ച് നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് നിർമാണത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനംചെയ്തു.

## Article Content

**വടകര: **അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിച്ച് നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് നിർമാണത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനംചെയ്തു.

യൂണിയൻ ജില്ലാ പ്രസിഡന്റ് വി.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. പി. ശ്രീധരൻ രക്തസാക്ഷിപ്രമേയവും എം.വി. സദാനന്ദൻ അനുശോചനപ്രമേയവും പി.സി. സുരേഷ് റിപ്പോർട്ടും വി.എം. കുട്ടികൃഷ്ണൻ കണക്കും അവതരിപ്പിച്ചു.

പി.കെ. മുകുന്ദൻ, കെ.കെ. മമ്മു, വി.കെ. വിനു, സി.സി. രതീഷ്, വേണു കക്കട്ടിൽ, ടി.പി. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എം. ഗിരീഷ് (പ്രസി.), പി.സി. സുരേഷ് (സെക്ര.), വി.എം. കുട്ടികൃഷ്ണൻ (ഖജാ.).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64801/it-will-be-directed-by-m-girish-the-district-conference-of-the-construction-workers-union-wants-to-resolve-the-crisis)