---
title: "ഉറവവറ്റാത്ത കാരുണ്യം; ശാന്തിനികേതൻ ഹൈസ്ക്കൂൾ 94 ബാച്ച് ശ്രദ്ധേയം "
english_title: "unfailing mercy; Santiniketan High School 94 batch is noteworthy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64892/unfailing-mercy-santiniketan-high-school-94-batch-is-noteworthy"
published_at: "2022-08-29T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c7dcc7ee6a_shanthi5.jpg"
keywords: []
---

# ഉറവവറ്റാത്ത കാരുണ്യം; ശാന്തിനികേതൻ ഹൈസ്ക്കൂൾ 94 ബാച്ച് ശ്രദ്ധേയം 

> **Lead Summary:** **തിരുവള്ളൂർ:** ഉറവവറ്റാത്ത കാരുണ്യ പ്രവർത്തനങ്ങളിലൂടെ തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്ക്കൂൾ 94 ബാച്ച് ശ്രദ്ധേയമാകുന്നു. ശാന്തിനികേതൻ ഹൈസ്ക്കൂൾ 1993-94 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ ഓണാഘോഷം തിരുവള്ളൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു.

## Article Content

**തിരുവള്ളൂർ:** ഉറവവറ്റാത്ത കാരുണ്യ പ്രവർത്തനങ്ങളിലൂടെ തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്ക്കൂൾ 94 ബാച്ച് ശ്രദ്ധേയമാകുന്നു. ശാന്തിനികേതൻ ഹൈസ്ക്കൂൾ 1993-94 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ ഓണാഘോഷം തിരുവള്ളൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുൻ ഹെഡ് മാസ്റ്ററുമായ കണ്ടിയിൽ വിജയൻ മാസ്റ്റർ പരിപാടി ഉദ്‌ഘാടനം ചെയ്തു. പൂർവ്വ വിദ്യാർഥികൾ നടത്തുന്ന ജീവകാര്യണ്യ പ്രവർത്തനങ്ങൾ സമൂഹത്തിൽ ദുരിതം അനുഭവിക്കന്ന നിരവധി ആളുകൾക്ക് ആശ്വാസമേകുമെന്നതിൽ വളരെ സന്തോഷം നൽകുന്നുവെന്ന് വിജയൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

സമൂഹത്തിൽ വിവിധ ദുരിതങ്ങൾകൊണ്ട് ഒറ്റപെട്ട് പോവുന്ന ആളുകളെ സഹായിക്കാൻ വേണ്ടി ഇവിടെ ഒത്തു കൂടിയ പൂർവ്വ വിദ്യാർത്ഥികൾ എല്ലാമാസവും ഒരു ചെറിയ തുക മാറ്റിവെച്ചു കൊണ്ട് ഇത് പോലുള്ള കൂട്ടായ്മകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വീട് ലോണ്‍ മുടങ്ങിയ കുടുംബത്തെ ഫണ്ട് നൽകി സഹായിക്കുകയും വീട് ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ട പ്രവര്‍ത്തനവും ഈ ബാച്ചിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി ചികിത്സാ സഹായങ്ങളും ഈ പൂര്‍വ്വ വിദ്യാർത്ഥികളുടെ കൂട്ടം നാടിനു വേണ്ടി ചെയ്തു പോരുന്നു.

വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക്‌ പോഗ്രാം കമ്മിറ്റി മൊമെന്റോകൾ വിതരണം നടത്തി. രാജേഷ്‌ കൊള്ളാട്ട് അധ്യക്ഷന്നായ ചടങ്ങിൽ പ്രസീന സ്വാഗതം പറഞ്ഞു. ശ്രീകാന്ത് , ശൈലേഷ് ,രവീന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.രാഗേഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64892/unfailing-mercy-santiniketan-high-school-94-batch-is-noteworthy)